ന്യൂദല്‍ഹി:താന്‍ തന്റെ മുപ്പതാമത്തെ വയസ്സില്‍ പി.എച്ച്.ഡി ചെയ്യുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി മുപ്പത്തഞ്ചാമത്തെ വയസ്സിലും എം.എ പഠിച്ചുകൊണ്ടിരുന്ന കാര്യം ആരും മറന്നിട്ടില്ലെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് കനയ്യകുമാര്‍. മുപ്പതാം വയസ്സിലും പി.എച്ച്.ഡി ചെയ്യുകയാണെന്ന ബി.ജെ.പി സംഘപരിവാര്‍ പരിഹാസത്തിനാണ് കനയ്യകുമാര്‍ ഈ മറുപടി നല്‍കിയത്.
സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന പുതിയ ആശയങ്ങളെ പ്രതിരോധിക്കാന്‍ കഴിവില്ലാത്തതുകൊണ്ടാണ് സംഘപരിവാര്‍ ശക്തികള്‍ ഇത്തരത്തിലുള്ള വ്യക്തിഹത്യ നടത്തുന്നത്. മുപ്പതാം വയസ്സിലും പഠിക്കുന്നത് എന്തിനെന്ന സംഘപരിവാര്‍ ശക്തികളോട് എന്തു മറുപടി പറയാനാണെന്നും കനയ്യകുമാര്‍ ചോദിച്ചു.
രാജ്യത്തിന്റെ പ്രധാനമന്ത്രി 35 വയസ്സില്‍ ബിരുദാനന്തര ബിരുദം നേടിയതെന്ന് ആവേശത്തോടെ പറയുന്നവരാണ് ബി.ജെ.പി പ്രവര്‍ത്തകര്‍. അങ്ങനെ നോക്കുമ്പോള്‍ താന്‍ തന്റെ മുപ്പതാമത്തെ വയസ്സില്‍ പി.എച്ച്.ഡി യാണ് ചെയ്യുന്നതെന്നും അത് പ്രധാനമന്ത്രിയെക്കാള്‍ എന്തുകൊണ്ടും മികച്ച മുന്നേറ്റം തന്നെയാണെന്നുമാണ് കനയ്യകുമാര്‍ പറഞ്ഞത്.