പാട്‌ന: ജനങ്ങള്‍ സര്‍ക്കാരുകളെ തെരഞ്ഞെടുക്കുന്നത് മതങ്ങളെ സംരക്ഷിക്കാനല്ല, തൊഴില്‍ സംരക്ഷിക്കാനും ആശുപത്രികളും സ്‌കൂളുകളും നിര്‍മ്മിക്കാനുമാണെന്ന് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം കനയ്യകുമാര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിഹാറില്‍ നടക്കുന്ന ജനഗണമന യാത്രയില്‍ സംസാരിക്കുകയായിരുന്നു കനയ്യ.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘എന്‍.ആര്‍.സിയെ വെള്ളപൂശാന്‍ വേണ്ടിയാണ് സി.എ.എ കൊണ്ടുവന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനും അയോധ്യാ വിധിയ്ക്കും ശേഷം സര്‍ക്കാരിന് രാജ്യത്ത് പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കണമായിരുന്നു’, കനയ്യ പറയുന്നു.
തനിക്ക് നേരെ നടന്ന ആക്രമണത്തെക്കുറിച്ചും കനയ്യ പ്രതികരിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘നിങ്ങളെറിയുന്ന കരിഓയിലും മഷിക്കുപ്പികളും കോഴിമുട്ടകളും കല്ലുകളും എന്നെ തെല്ലും അസ്വസ്ഥപ്പെടുത്തുന്നില്ല. അത് ഓരോ ദിവസവും എനിക്കുള്ള ജനപിന്തുണ വര്‍ധിപ്പിക്കുകയാണ്’
ജനുവരി 30 നാണ് ഗാന്ധി ആശ്രമത്തില്‍ നിന്ന് കനയ്യയുടെ നേതൃത്വത്തില്‍ ജനഗണമന യാത്ര ആരംഭിച്ചത്. 35 ജില്ലകളിലൂടെ സഞ്ചരിക്കുന്ന യാത്ര ഒരുമാസം കഴിഞ്ഞ് ഫെബ്രുവരി 28ന് സമാപിക്കുക.
WATCH THIS VIDEO: