ബെഗുസരായ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെഗുസരായിയിയില്‍ എതിര്‍സ്ഥാനാര്‍ത്ഥികളായ സി.പി.ഐ സ്ഥാനാര്‍ത്ഥി കനയ്യകുമാറുമായോ
ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥി തന്‍വീര്‍ ഹസനുമായോ അല്ല് തന്റെ മത്സരമെന്ന് കേന്ദ്രമന്ത്രിയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെഗുസരായിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ ഗിരിരാജ് സിങ് .
‘ഞാന്‍ ഇവിടെ ഒരു മത്സരവും കാണുന്നില്ല. എന്റെ പോരാട്ടം ബഗുസരായിയിലെ വികൃതമായ ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, കമ്മ്യൂണിസറ്റ് വികാരങ്ങളോടാണ്.’ ഗിരിരാജ് സിങ് പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ഗിരിരാജ് സിങ് വിമര്‍ശിച്ചു. അമേഠിയില്‍ വിജയിക്കില്ലെന്ന് രാഹുല്‍ഗാന്ധിക്ക് മനസിലായെന്നും അതുകൊണ്ടാണ് കേരളത്തിലെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ അദ്ദേഹം മത്സരിക്കുന്നതെന്നും ഗിരിരാജ് സിങ് പറഞ്ഞു.
അദ്ദേഹത്തിന്റെ നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കുമ്പോള്‍ അവിടെ കോണ്‍ഗ്രസിന്റെ കൊടി മാത്രമല്ല ഉണ്ടായിരുന്നെന്നും പച്ചകൊടിയും അതിന്റെ ഒരു ഭാഗത്ത് ഉണ്ടായിരുന്നെന്നും അദ്ദേഹം പാക്കിസ്ഥാനില്‍ പോയി നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കുന്നത് പോലെയാണെന്നും ഗിരിരാജ് സിങ് പറഞ്ഞു. ഇത് പ്രതിനിധികരിക്കുന്നത് മറ്റൊന്നാണ്. അതുകൊണ്ടാണ് ഞാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് പച്ച കൊടി നിരോധിക്കാന്‍ പറഞ്ഞത്.
കോണ്‍ഗ്രസ് പാര്‍ട്ടി പാക്കിസ്ഥാന്‍ അജയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ തീവ്രവാദത്തെ പ്രോത്സാപിപ്പിക്കുന്നുണ്ടെന്നും ഗിരിരാജ് സിങ് പറഞ്ഞു.