| Sunday, 11th October 2020, 9:27 pm

തൊഴിലാളികള്‍ ആയിരം കിലോമീറ്റര്‍ നടക്കുമ്പോള്‍ അവരുടെ 'മുഖ്യ സേവകന്‍' വിമാനത്തില്‍ പറക്കുന്നു; അഭിമാനമല്ലിത് നാണക്കേട്; കനയ്യ കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കനയ്യ കുമാര്‍.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ പ്രധാനമന്ത്രിക്ക് 8000 കോടി രൂപയുടെ വി.ഐ.പി വിമാനം വാങ്ങിയ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

തൊഴിലാളികള്‍ ആയിരം കിലോമീറ്റര്‍ നടക്കുന്ന രാജ്യത്ത് 8000 കോടി രൂപയുടെ വിമാനത്തില്‍ അവരുടെ മുഖ്യ സേവകനായ പ്രധാനമന്ത്രി പറക്കുന്നത് അഭിമാനമല്ല മറിച്ച് നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു.

മോദിക്ക് വിലകൂടിയ വി.ഐ.പി വിമാനം വാങ്ങിയതിനെ വിമര്‍ശിച്ച് നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.

രാജ്യത്തെ സംരക്ഷിക്കുന്ന ജവാന്‍മാര്‍ക്ക് ബുള്ളറ്റ് പ്രൂഫില്ലാത്ത ട്രക്കും പ്രധാനമന്ത്രിയ്ക്ക് സഞ്ചരിക്കാന്‍ 8400 കോടി രൂപയുടെ വിമാനവുമെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

സൈനികര്‍ സഞ്ചരിക്കുന്ന ട്രക്കിന്റെ വീഡിയോ കൂടി ഷെയര്‍ ചെയ്തായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

എയര്‍ക്രാഫ്റ്റുകള്‍ വാങ്ങിക്കൂട്ടുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ നേരത്തെയും രാഹുല്‍ രംഗത്തെത്തിയിരുന്നു. പഞ്ചാബ് കര്‍ഷക റാലിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

‘8000 കോടി വിലയുള്ള രണ്ട് വിമാനങ്ങള്‍ മോദി വാങ്ങിയിട്ടുണ്ട്. അതേസമയം അതിര്‍ത്തിയില്‍ ചൈനീസ് അധിനിവേശം നേരിടാന്‍ സൈനികര്‍ മഞ്ഞും തണുപ്പും സഹിച്ച് കഴിയുന്നു’- എന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kanhaiya Kumar slams PM NarendraModi

We use cookies to give you the best possible experience. Learn more