പട്‌ന: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ജയിലിലടക്കപ്പെട്ട ഉമര്‍ ഖാലിദിനെയും മീരാന്‍ ഹൈദറിനെയും കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കോണ്‍ഗ്രസ് നേതാവും മുന്‍ വിദ്യാര്‍ത്ഥി പ്രവര്‍ത്തകനുമായ കനയ്യ കുമാര്‍.
ഉമര്‍ ഖാലിദിനെയും മീരാന്‍ ഹൈദറിനെയും കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന കനയ്യയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ബീഹാറിലെ ശിവനില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഉമറിനെക്കുറിച്ചും മീരാനെക്കുറിച്ചും പ്രതികരിക്കാനുള്ള അനിഷ്ടം കനയ്യ പ്രകടപ്പിച്ചത്.
ഇരുവരേയും കുറിച്ചുള്ള റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് ‘മീരാന്‍ ഹൈദര്‍ എന്റെ പാര്‍ട്ടിക്കാരനാണോ?’
എന്നാണ് കനയ്യ ചോദിക്കുന്നത്. രാഷ്ട്രീയ ജനതാദളിനൊപ്പമാണെന്ന് റിപ്പോര്‍ട്ടര്‍ കനയ്യ കുമാറിനോട് പറഞ്ഞപ്പോള്‍ ‘പിന്നെ എന്തിനാണ് നിങ്ങള്‍ അയാളെക്കുറിച്ച് എന്നോട് ചോദിക്കുന്നത്?’ എന്ന് കനയ്യ ചോദിക്കുന്നുണ്ട്.
ഉമര്‍ ഖാലിദ് കനയ്യയുടെ സുഹൃത്തും പരിചയക്കാരനുമാണല്ലോ എന്ന് റിപ്പോര്‍ട്ടര്‍ പറയുമ്പോള്‍ ‘ആരാണ് നിങ്ങളോട് അങ്ങനെ പറഞ്ഞത്?’ എന്നായിരുന്നു കനയ്യ തിരിച്ചുചോദിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് കനയ്യ സി.പി.ഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കേണ്‍ഗ്രസില്ലാതെ രാജ്യത്തിന് അതീജീവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞായിരുന്നു കനയ്യ കോണ്‍ഗ്രസിലേക്ക് മാറിയത്.
എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് വലിയ വാഗ്ദാനങ്ങള്‍ കിട്ടയതിന് പിന്നാലെയാണ് കനയ്യ സി.പി.ഐ വിട്ട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതെന്ന ആരോപണവും ഉണ്ടായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Kanhaiya Kumar refused to talk about Umar Khalid in Viral Video