National Politics
കനയ്യയും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലേക്ക്? മേവാനി ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റാകുമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Sep 25, 09:19 am
Saturday, 25th September 2021, 2:49 pm

ന്യൂദല്‍ഹി: ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ പ്രസിഡന്റും സി.പി.ഐ നേതാവുമായ കനയ്യ കുമാറും ആര്‍.ഡി.എ.എം എം.എല്‍.എ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്.

ജിഗ്നേഷ് മേവാനി സെപ്റ്റംബര്‍ 28 ന് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്. മേവാനിയെ ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റാകുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നതായും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ട്ടിയില്‍ ചേരുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ കനയ്യ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

കനയ്യ കോണ്‍ഗ്രസില്‍ ചേരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നേരത്തെ കനയ്യും ജിഗ്നേഷും ഒക്ടോബറില്‍ കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു റിപ്പോര്‍ട്ട്.

2019 ല്‍ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ ബേഗുസുരായിയില്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് കൂടിയാണ്
കനയ്യ.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

Content Highlights: Kanhaiya Kumar, Jignesh Mewani to join Congress next week: Report