ന്യൂദല്‍ഹി:ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ സംഘപരിവാറിന്റെ വ്യാജ പ്രചരണം. കനയ്യ കുമാര്‍ 11 തവണ പരീക്ഷയില്‍ തോറ്റു എന്നാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപക പ്രചരണം നടത്തിയത്. എന്നാല്‍ പ്രചാരണങ്ങളെല്ലാം തെറ്റാണെന്നും പി.എച്ച്.ഡിക്ക് പരീക്ഷയില്ലെന്നും താന്‍ അവസാന വര്‍ഷ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണെന്നും കനയ്യ കുമാര്‍ തിരിച്ചടിച്ചു.
“തന്റെ തീസിസ് അവാസാനവട്ട മിനുക്ക് പണികളിലാണ്, ജൂലൈ 21ന് സമര്‍പ്പിക്കും. സോഷ്യല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ഇന്‍ സൗത്ത് ആഫ്രിക്ക എന്ന വിഷയത്തിലാണ് തന്റെ തീസിസ്. ഏഴ് വര്‍ഷത്തെ പഠനത്തിന് 2011ലാണ് ജെഎന്‍യുവില്‍ പ്രവേശനം നേടുന്നത്. 2013 ലാണ് തന്റെ പി.എച്ച്.ഡി ആരംഭിക്കുന്നത്. ഞാനൊരിക്കലും 11 വര്‍ഷം ജെ.എന്‍.യുവില്‍ പഠിച്ചിട്ടില്ല. ഇതെന്റെ ഏഴാമത്തേയും അവസാനത്തേയും വര്‍ഷമാണ്” കനയ്യ കുമാര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് കനയ്യ ഇക്കാര്യം വിശദീകരിച്ചത്.
ഐ.സപ്പോര്‍ട്ട് അജിത് ഡോവല്‍ എന്ന ഫേസ്ബുക്ക് പേജില്‍ നിന്ന് 9000 ലധികം ഷെയറാണ് കനയ്യക്കെതിരെയുള്ള വ്യാജ വാര്‍ത്ത പോയിരിക്കുന്നത്. ട്വിറ്ററിലും ഫേസ്ബുക്കിലുമായി നിരവധിയാളുകളാണ് കനയ്യക്കെതിരെ വ്യാജ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ശംഖ്നാദ് എന്ന സംഘപരിവാര്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് കനയ്യ പരീക്ഷകളില്‍ തോറ്റുവെന്ന് പ്രചാരണം ആദ്യം തുടങ്ങിയത്.
പി.എച്ച്.ഡിയ്ക്ക് പരീക്ഷകളില്ല. പി.എച്ച്.ഡിയില്‍ തീസിസ് സമര്‍പ്പിക്കല്‍ മാത്രമാണ് ഉള്ളത്. അതുപോലും മനസ്സിലാക്കാതെയാണ് സംഘപരിവാര്‍ സംഘടിത നുണ പ്രചാരണം നടത്തുന്നതെന്ന് ഇതിനെ എതിര്‍ത്ത് രംഗത്ത് വരുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വ്യാജ വാര്‍ത്ത ഫെയ്സ്ബുക്കിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഘപരിവാറിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കനയ്യക്കെതിരെ നേരത്തെയും നുണപ്രചരങ്ങള്‍ ഉണ്ടായിരുന്നു.
https://twitter.com/AashuSpeak/status/987914201023832064
https://twitter.com/Shanknaad/status/987681557749075969