| Wednesday, 18th December 2019, 10:18 pm

'കേള്‍ക്കൂ മോദീ, ഞങ്ങള്‍ പോരാടുക തന്നെ ചെയ്യും'; ജാമിഅ മില്ലിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കനയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിഅ മില്ലിയയില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ വിദ്യാര്‍ത്ഥിക്കള്‍ക്ക് പിന്തുണയുമായി സിപിഐ നേതാവും മുന്‍ ജെഎന്‍യു പ്രസിഡന്റുമായിരുന്ന കനയ്യ കുമാര്‍.

‘മോദീ കേള്‍ക്കൂ, ഞങ്ങള്‍ പോരാടുകതന്നെ ചെയ്യും’-കനയ്യയുടെ മുദ്രാവാക്യത്തില്‍ ‘സ്വാതന്ത്ര്യ’മെന്നുറക്കെപ്പാടി വിദ്യാര്‍ത്ഥികളും ചേര്‍ന്നു.

വിവേചനത്തില്‍ നിന്നും സ്വാതന്ത്ര്യം, ജാതീയതയില്‍ നിന്നും സ്വാതന്ത്ര്യം, വംശീയതയില്‍ നിന്നും സ്വാതന്ത്ര്യം, ബ്രാഹ്മണിസത്തില്‍ നിന്നും സ്വാതന്ത്ര്യം, വര്‍ഗീയതയില്‍ നിന്നും സ്വാതന്ത്ര്യം എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു കനയ്യ കുമാര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചേര്‍ന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിഅ വിദ്യാര്‍ത്ഥികള്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ നാളെ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ശക്തമായ പ്രതിഷേധം നടത്താനും വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വീഡിയോ കാണാം

Latest Stories

We use cookies to give you the best possible experience. Learn more