കനയ്യ കുമാറിന്റെ പ്രചരണവാഹനത്തില്‍ അഫ്സല്‍ ഗുരുവിന്റെ ചിത്രം; സംഘപരിവാര്‍ ഫോട്ടോഷോപ്പ് തന്ത്രം പൊളിച്ച് ആള്‍ട്ട് ന്യൂസ്
D' Election 2019
കനയ്യ കുമാറിന്റെ പ്രചരണവാഹനത്തില്‍ അഫ്സല്‍ ഗുരുവിന്റെ ചിത്രം; സംഘപരിവാര്‍ ഫോട്ടോഷോപ്പ് തന്ത്രം പൊളിച്ച് ആള്‍ട്ട് ന്യൂസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd May 2019, 9:34 pm

ബീഹാര്‍: സി.പി.ഐ ലോകസഭാ സ്ഥാനാര്‍ഥി കനയ്യകുമാറിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ അഫ്സല്‍ ഗുരുവിന്റെ ചിത്രമുപയോഗിച്ചതായി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം. ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണ് പ്രചരിക്കുന്നത്.

ബി.ജെ.പി- സംഘപരിവാര്‍ അനുകൂലികളാണ് ട്വിറ്ററിലൂടെ കനയ്യ കുമാര്‍ അഫ്‌സല്‍ ഗുരുവിന്റെ ഫോട്ടോ പിടിച്ച് തെരഞ്ഞെടുപ്പു പ്രചരണം നടത്തുന്നതായി വ്യാപകമായി പ്രചരിപ്പിക്കുന്നത്.

ആള്‍ട്ട് ന്യൂസാണ് ഈ കുപ്രചാരണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. ബീഹാറിലെ ബെഗുസാരയിലെ സി.പി.ഐ ലോകസഭാ സ്ഥാനാര്‍ഥിയാണ് കനയ്യ കുമാര്‍.

പ്രചരണത്തില്‍ 2001ല്‍ പാര്‍ലമെന്റ് ആക്രമണത്തിന് കുറ്റംചുമത്തപ്പെട്ട അഫ്സല്‍ ഗുരുവിന്റെ ചിത്രമുപയോഗിച്ചാണ് ഫോട്ടോഷോപ്പ് നടത്തിയത്.

ഈ ചിത്രം ഇറങ്ങിയതോടെ ഒട്ടേറെ പേര്‍ കനയ്യക്കെതിരായി ട്വിറ്ററില്‍ പ്രതിഷേധം രേഖപ്പെടുത്തി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കനയ്യ കുമാര്‍ തന്റെ പാര്‍ട്ടി ചിഹ്നത്തിനു പിന്നിലാണ് നില്‍ക്കുന്നതെന്ന് യൂട്യൂബില്‍ വന്ന പ്രചാരണ ദൃശ്യത്തില്‍ വ്യക്തമായി കാണാം.

ഫോട്ടോ കടപ്പാട്: ആള്‍ട്ട് ന്യൂസ്