| Saturday, 28th April 2018, 3:01 pm

സി.പി.ഐ കേന്ദ്രനേതൃത്വം 'കണ്‍ഫ്യൂസിങ് പാര്‍ട്ടി ഓഫ് ഇന്ത്യ'യെന്ന നിലയില്‍: കനയ്യ കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി പാര്‍ട്ടി കോണ്‍ഗ്രസില്‍ കനയ്യകുമാര്‍. കോണ്‍ഗ്രസ് ബന്ധത്തിനല്ല മറിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്ന് എ.ഐ.എസ്.എഫ് ദേശീയ കൗണ്‍സില്‍ അംഗവും ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍ പറഞ്ഞു.

പാര്‍ട്ടി ശക്തിപ്പെട്ട് കോണ്‍ഗ്രസ് സി.പി.ഐയെ തേടിവരണം. ദേശീയ നേതൃത്വം “കണ്‍ഫ്യൂസിങ് പാര്‍ട്ടി ഓഫ് ഇന്ത്യ” എന്ന നിലയില്‍ ആണെന്നും കനയ്യ പറഞ്ഞു. വര്‍ഗീയതക്കെതിരായ കേരള മോഡല്‍ പ്രതിരോധം രാജ്യമാകെ വ്യാപിപ്പിച്ചാലേ സംഘപരിവാറിനെ തറപറ്റിക്കാന്‍ ആവുള്ളൂവെന്നും കനയ്യകുമാര്‍ പറഞ്ഞു.


Dont Miss സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്താണ് ലിഗയെ അന്വേഷിച്ചത്; പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്ത നടപടിക്കെതിരെ അശ്വതി ജ്വാല


പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ പ്രത്യേക ക്ഷണിതാവായാണ് കനയ്യ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്.

രാഷ്ട്രീയ ജനതാ ദള്‍ (ആര്‍.ജെ.ഡി), കോണ്‍ഗ്രസ്, ഇടതുപക്ഷം തുടങ്ങിയവര്‍ ബീഹാറില്‍ സഖ്യമുണ്ടാക്കി ഒരു പൊതു സ്ഥാനാര്‍ത്ഥിയാവാന്‍ തന്നോട് ആവശ്യപ്പെടുകയും പണം സമാഹരിക്കുകയും ചെയ്താന്‍ താന്‍ മത്സരിക്കുമെന്ന് നേരത്തെ കനയ്യകുമാര്‍ വ്യക്തമാക്കിയിരുന്നു.

സംഘടിതമായ രാഷ്ട്രീയത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നും മത്സരിക്കുന്നുണ്ടെങ്കില്‍ അത് മുഖ്യധാരാ പാര്‍ട്ടികളിലൂടെയായിരിക്കുമെന്നും വ്യക്തിപ്രഭാവത്തില്‍ വിശ്വസിക്കുന്നില്ലെന്നും കനയ്യകുമാര്‍ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more