സൂര്യ നായകനാവുന്ന ചിത്രം കങ്കുവയുടെ സെക്കന്റ് പോസ്റ്റര്‍ പുറത്ത്. ഗ്ലിമ്പ്‌സ് വീഡിയോ ഡേറ്റ് ഓര്‍മിപ്പിച്ച് വന്ന രണ്ടാമത്തെ പോസ്റ്ററില്‍ കുതിരപ്പുറത്തിരിക്കുന്ന സൂര്യയെ കാണാം. മുമ്പില്‍ അദ്ദേഹത്തിന്റെ പടയാളികളുമുണ്ട്.
കഴിഞ്ഞ ദിവസം പുറത്തുവന്ന ആദ്യ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വാള്‍ പിടിച്ചിരിക്കുന്ന ബലിഷ്ഠമായ കൈകളില്‍ വടുക്കള്‍ (scar) നിറഞ്ഞിരിക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. ‘ഓരോ മുറിവിനും ഓരോ കഥ, രാജാവ് വരുന്നു’ എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് ചിത്രത്തിന്റെ നിര്‍മാതാക്കളായ സ്റ്റുഡിയോ ഗ്രീന്‍ കുറിച്ചത്.
ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
ജൂലൈ 23ന് ചിത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്തുവരും. ഹിസ്റ്റോറിക്കല്‍ ഫിക്ഷനായൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിരുത്തൈ ശിവയാണ്. രജനികാന്ത് നായകനായ അണ്ണാത്തെയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
3D യിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളം ഉള്‍പ്പെടെ 10 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. യു.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്സ് നേടിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
Content Highlight: kanguva seconf poster