| Tuesday, 19th March 2024, 6:10 pm

കങ്കുവനും ഉധിരനും നേർക്കുനേർ; തീപ്പൊരി ടീസർ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ ചിത്രമാണ് കങ്കുവാ. സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. 2022ല്‍ ചിത്രീകരണം ആരംഭിച്ച സിനിമ ഈ വര്‍ഷം അവസാനം റിലീസ് ചെയ്യും. വിശ്വാസത്തിന് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രം ബി.സി. കാലഘട്ടത്തിലെ കങ്കുവ എന്ന പോരാളിയുടെ കഥയാണ് പറയുന്നത്. ചിത്രത്തിലെ സൂര്യയുടെ ലുക്കും പോസ്റ്ററുകളും വലിയ ചര്‍ച്ചയായിരുന്നു.

സൂര്യക്ക് പുറമെ ബോബി ഡിയോളിന്റെ അസാധ്യ പ്രകടനമാണ് ചിത്രത്തിലെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. 51 സെക്കന്റ് മാത്രം ദൈർഖ്യമുള്ള ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടീസറിലൂടെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മിനിട്ടുകൾക്ക് ഉള്ളിൽ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. സരിഗമ തമിഴിലൂടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.

2022ല്‍ റിലീസായ എതര്‍ക്കും തുനിന്തവനായിരുന്നു സൂര്യയുടെ അവസാന തിയേറ്റര്‍ റിലീസ്. ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. 2022ല്‍ പുറത്തിറങ്ങിയ വിക്രത്തില്‍ അതിഥിവേഷത്തിലും താരം എത്തിയിരുന്നു. റോളക്‌സ് എന്ന വില്ലന്‍ കഥാപാത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് കങ്കുവ. അണ്ണാത്തെക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ബോബി ഡിയോളാണ് വില്ലന്‍. ബോളിവുഡ് താരം ദിശാ പഠാനിയാണ് നായിക. ബോബിയുടെയും ദിശയുടെയും തമിഴ് എന്‍ട്രി കൂടിയാണ് കങ്കുവ. സ്റ്റുഡിയോ ഗ്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.ഇ ജഞാനവേല്‍ രാജയാണ് നിര്‍മാണം. നടരാജ് സുബ്രമണ്യന്‍, ജഗപതി ബാബു, റെഡിന്‍ കിങ്സ്ലി, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Content Highlight: Kanguva movie’s teaser out

We use cookies to give you the best possible experience. Learn more