| Sunday, 14th April 2024, 6:38 pm

'ഭൂതവും വർത്തമാനവും കൂട്ടിമുട്ടുന്നിടത്ത് ഒരു പുതിയ ഭാവി ആരംഭിക്കുന്നു'; യുദ്ധക്കളത്തിൽ കങ്കുവയുടെ പുതിയ പോസ്റ്റർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയുടെ കങ്കുവാ. സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. തമിഴ് തമിഴ് പുതുവത്സര ദിനത്തോടനുബന്ധിച്ചാണ് പുതിയ പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്. പോസ്റ്ററിലൂടെ രണ്ട് കാലഘട്ടം കാണിക്കുന്നുണ്ടെന്ന് വ്യക്തമാകുന്നുണ്ട്.

തോക്ക് കയ്യിൽ പിടിച്ച് നിൽക്കുന്ന സൂര്യയും മറുവശത്ത് വാളേന്തിയ മറ്റൊരു സുര്യയുമാണ് പുതിയ പോസ്റ്ററിൽ ഉള്ളത്. സൂര്യക്ക് പുറമെ ബോബി ഡിയോളിന്റെ അസാധ്യ പ്രകടനമാണ് ചിത്രത്തിലെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ചിത്രം ഈ വർഷം റിലീസിന് എത്തുമെന്നാണ് സൂചന.

2022ല്‍ റിലീസായ എതര്‍ക്കും തുനിന്തവനായിരുന്നു സൂര്യയുടെ അവസാന തിയേറ്റര്‍ റിലീസ്. ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. 2022ല്‍ പുറത്തിറങ്ങിയ വിക്രത്തില്‍ അതിഥിവേഷത്തിലും താരം എത്തിയിരുന്നു. റോളക്‌സ് എന്ന വില്ലന്‍ കഥാപാത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് കങ്കുവാ. അണ്ണാത്തെക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ബോബി ഡിയോളാണ് വില്ലന്‍. ബോളിവുഡ് താരം ദിശാ പഠാനിയാണ് നായിക. ബോബിയുടെയും ദിശയുടെയും തമിഴ് എന്‍ട്രി കൂടിയാണ് കങ്കുവ. സ്റ്റുഡിയോ ഗ്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.ഇ ജഞാനവേല്‍ രാജയാണ് നിര്‍മാണം. നടരാജ് സുബ്രമണ്യന്‍, ജഗപതി ബാബു, റെഡിന്‍ കിങ്സ്ലി, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Content Highlight: Kanguva movie’s new poster out

We use cookies to give you the best possible experience. Learn more