| Thursday, 20th July 2023, 11:31 am

ഓരോ മുറിവിനും ഓരോ കഥ; ആവേശമേറ്റി കങ്കുവ അപ്‌ഡേറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രമാണ് കങ്കുവ. ഹിസ്റ്റോറിക്കല്‍ ഫിക്ഷനായൊരുങ്ങുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേഷന്‍ പുറത്തുവന്നിരിക്കുകയാണ്.

ജൂലൈ 23ന് ചിത്രത്തിന്റെ ഗ്ലിമ്പ്‌സ് പുറത്തുവരും. ഗംഭീരമായി ഡിസൈന്‍ ചെയ്തിരിക്കുന്ന പോസ്റ്ററിലൂടെയാണ് വിവരം അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

വാള്‍ പിടിച്ചിരിക്കുന്ന ബലിഷ്ഠമായ കൈകളില്‍ വടുക്കള്‍ (scar) നിറഞ്ഞിരിക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. ‘ഓരോ മുറിവിനും ഓരോ കഥ, രാജാവ് വരുന്നു’ എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് ചിത്രത്തിന്റെ നിര്‍മാതാക്കളായ സ്റ്റുഡിയോ ഗ്രീന്‍ കുറിച്ചത്.

3D യിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളം ഉള്‍പ്പെടെ 10 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. യു.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് നേടിയിരിക്കുന്നത്.

ദേവി ശ്രീ പ്രസാദ് ആണ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. രജനീകാന്ത് നായകനായ അണ്ണാത്തെയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Content Highlight: kanguva movie glimpse date announced

We use cookies to give you the best possible experience. Learn more