'വീര്‍ കങ്കണ'; ട്വിറ്ററില്‍ ട്രെന്റിംഗായി കങ്കണ റണാവത്ത് ദേശ്‌ദ്രോഹി ഹാഷ്ടാഗ്
national news
'വീര്‍ കങ്കണ'; ട്വിറ്ററില്‍ ട്രെന്റിംഗായി കങ്കണ റണാവത്ത് ദേശ്‌ദ്രോഹി ഹാഷ്ടാഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th November 2021, 3:46 pm

ന്യൂദല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയതിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്റിംഗ് ആയി കങ്കണ റണാവത്ത് ദേശ്‌ദ്രോഹി ഹാഷ്ടാഗ് (#KanganaRanautDeshdrohi).

കങ്കണയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നാണ് ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത്.

മണ്ടത്തരം വിളിച്ചുപറയുന്ന കങ്കണ ഒരുതരത്തിലുമുള്ള പുരസ്‌കാരവും അര്‍ഹിക്കുന്നില്ലെന്നാണ് ചിലര്‍ പറയുന്നത്.

കങ്കണയുടെ തലയ്ക്കകത്ത് ആള്‍ത്താമസമില്ലെന്നും ആളുകള്‍ക്ക് ഇങ്ങനെ നാണമില്ലാതാവുമോ എന്നും ചിലര്‍ ട്വീറ്റ് ചെയ്തു. ഒരുപാട് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച ഡോക്ടറെ ജയിലിലിടുന്നു, എന്തുകൊണ്ടാണ് കങ്കണയ്‌ക്കെതിരെ യു.എ.പി.എ ചുമത്താത്തതെന്നും ചിലര്‍ ചോദിക്കുന്നു.

ഒരു ദേശീയ മാധ്യമ ശൃംഖലയുടെ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു കങ്കണ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സംസാരിച്ചത്.

‘സവര്‍ക്കറിലേയ്ക്കും ലക്ഷ്മിഭായിയിലേയ്ക്കും നേതാജി ബോസിലേയ്ക്കും തിരിച്ചുവരാം. രക്തം ഒഴുകുമെന്ന് ഈ ആളുകള്‍ക്ക് അറിയാമായിരുന്നു, പക്ഷേ അത് ഹിന്ദുസ്ഥാനി രക്തമാകരുതെന്ന് ഉണ്ടായിരുന്നു. അവര്‍ക്കത് അറിയാമായിരുന്നു. അവര്‍ തീര്‍ച്ചയായും ഒരു സമ്മാനം നല്‍കി. അത് സ്വാതന്ത്ര്യമായിരുന്നില്ല, അത് ഭിക്ഷയായിരുന്നു. 2014ലാണ് നമുക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത്,” എന്നായിരുന്നു കങ്കണയുടെ വാദം.

താന്‍ പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാല്‍ പത്മ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കി മാപ്പ് പറയാമെന്നും കങ്കണ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights:  #KanganaRanautDeshdrohi, socialmedia against Kangana