ബോളിവുഡിലെ താരങ്ങള്‍ക്കെതിരെ നടി കങ്കണ റണൗത്ത് നടത്തുന്ന വിമര്‍ശനങ്ങള്‍ തുടരുന്നു. നടന് രണ്‍ബീര്‍ കപീറിനെതിരെയും ദീപീക പദുകോണിനെതിരെയും ആണ് കങ്കണ രംഗത്തു വന്നിരുന്നിക്കുന്നത്.
‘ രണ്‍ബീര്‍ ഒരു സീരിയല്‍ സ്കേര്‍ട്ട് ചേസറാണ് ( സ്ത്രീകളുടെ പിന്നാലെ നടക്കുന്നയാള്) പക്ഷെ ആരും അദ്ദേഹത്തെ റേപ്പിസ്റ്റ് എന്നു വിളിക്കുന്നില്ല. ദീപിക സ്വയം പ്രഖ്യാപിത മാനസിക രോഗിയാണ്. പക്ഷെ ആരും അവരെ സൈക്കോ എന്നു വിളിക്കുന്നില്ല. ചെറിയ പട്ടണങ്ങളില്‍ നിന്ന് വരുന്ന സാധാരണക്കാരെ മാത്രമാണ് ഈ പേര് വിളിക്കുന്നത്,’ കങ്കണയുടെ ഔദ്യോഗിക പി.ആര് ടീം കൈകാര്യം ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടിലെ ട്വീറ്റ് ഇങ്ങനെയാണ്.
കഴിഞ്ഞ ദിവസം ആയുഷ്മാന്‍ ഖുറാനയ്ക്കെതിരെയും നടി രംഗത്തു വന്നിരുന്നു.
സുശാന്ത് സിംഗിന്റെ കാമുകിയായിരുന്ന റിയ ചക്രബര്‍ത്തിയെ ആയുഷ്മാന്‍ ഖുറാന പിന്തുണച്ചതാണ് കങ്കണയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ആയുഷ്മാന്‍ ഖുറാന ബോളിവുഡില്‍ അതിജീവിക്കാന്‍ വേണ്ടി താരങ്ങളുടെ മക്കളെയും റിയ ചക്രബര്‍ത്തിയെയും പിന്തുണയ്ക്കുകയാണെന്നാണ് കങ്കണ ആരോപിക്കുന്നത്. കങ്കണയും സുശാന്തും നേരിട്ട പ്രശ്നങ്ങള്‍ തങ്ങളുടെ നേട്ടത്തിന് ഇവര്‍ ഉപയോഗിക്കുകയാണെന്നും കങ്കണ ആരോപിച്ചു.
അതേ സമയം കങ്കണയുടെ നിലവിലെ സമീപനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. കങ്കണ സ്വന്തം നേട്ടത്തിനായി എല്ലാവരെയും തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണെന്നാണ് ഉയരുന്ന വിമര്‍ശനം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ