മുംബൈ: നടന്‍ സുശാന്തിന്റെ മരണത്തിനു പിന്നാലെ നിരവധി ആരോപണങ്ങളാണ് ബോളിവുഡിലെ പ്രമുഖര്‍ക്കെതിരെ കങ്കണ റണൗത്ത് നടത്തിയത്. ഇതിനിടെ പി.ആര്‍ ടീം കൈകാര്യം ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടിനു പകരം കങ്കണ സ്വന്തം ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങുകയും ചെയ്തു.
ഇതിനിടയില്‍ കങ്കണയുടെ ആരോപണങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. സ്വന്തം കാര്യങ്ങള്‍ക്കായി കങ്കണ സുശാന്തിന്റെ മരണം ഉപയോഗിക്കുകയാണെന്നായിരുന്നു പ്രധാനമായും ഉയര്‍ന്നു വന്ന ആരോപണം. ഇപ്പോള്‍ ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് കങ്കണ.
‘ ഞാന്‍ മിണ്ടാതെ എല്ലാം സഹിക്കണമെന്ന് ആഗ്രഹിക്കുന്നവരോടും ഉപദ്രവങ്ങളെക്കുറിച്ചുള്ള സുശാന്തിന്റെ പരാതികളെ അവഗണിച്ചവരോടും ആയി പറയുന്നു, ഇതൊന്നും എന്നെ കുറിച്ചല്ല. ദയവായി വായടച്ചിരിക്കൂ. കങ്കണ ട്വീറ്റ് ചെയ്തു. റിപ്പബ്ലിക് ചാനലിനു നല്‍കിയ അഭിമുഖം പങ്കുവെച്ചുകൊണ്ടാണ് കങ്കണയുടെ ട്വീറ്റ്.
അഭിമുഖത്തില്‍ കങ്കണ ബോളിവുഡിലെ ഒരു സ്വഭാവ നടനെതിരെ ഗുരുതര ആരോപണങ്ങള്‍ നടത്തിയിരുന്നു.
ഒരു സഹനടന്‍ തനിക്ക് മയക്കുമരുന്ന് നല്‍കുകയും ദുരുപയോഗം ചെയ്തെന്നുമാണ് കങ്കണ പറയുന്നത്. 16-ാം വയസ്സില്‍ മണാലിയില്‍ നിന്നും മുംബൈയിലേക്ക് വന്ന തന്റെ സ്വയം സംരക്ഷകനായി ഇയാള്‍ മാറുകയും പിന്നീട് നിരന്തരമായി തന്നെ ശല്യപ്പെടുത്തിയെന്നുമാണ് കങ്കണ പറയുന്നത്.
മുംബൈയില്‍ തന്റെ ഒപ്പം താമസിച്ചിരുന്ന ബന്ധുവുമായി സൗഹൃദം ഉണ്ടാക്കുകയും പിന്നീട് ഇവരെ ഒഴിവാക്കി തന്നെ വീട്ടില്‍ പൂട്ടിയിട്ടെന്നും കങ്കണ പറയുന്നു.
‘അയാള്‍ എന്റെ ആന്റിയുമായി കലഹത്തിലാവുകയും അവരെ പുറത്താക്കുകയും ചെയ്തു. എന്നാല്‍ എന്നെ ആ വീട്ടില്‍ പൂട്ടിയിട്ടു. ഞാനെന്ത് ചെയ്താലും അയാളുടെ സ്റ്റാഫുകള്‍ അപ്പപ്പോള്‍ ആയാള്‍ക്കു വിവരം നല്‍കിക്കൊണ്ടിരുന്നു. എനിക്കിതൊരു വീട്ടു തടങ്കല്‍ പോലെ അനുഭവപ്പെട്ടു, കങ്കണ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ