അഞ്ച് വര്‍ഷത്തിനിടെ കഴിഞ്ഞത് 54 സര്‍ജറികള്‍, ആസിഡ് ആക്രമണത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി കങ്കണയുടെ സഹോദരി
India
അഞ്ച് വര്‍ഷത്തിനിടെ കഴിഞ്ഞത് 54 സര്‍ജറികള്‍, ആസിഡ് ആക്രമണത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി കങ്കണയുടെ സഹോദരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd October 2019, 10:20 pm

മുംബൈ: 5 വര്‍ഷം മുമ്പ് താന്‍ നേരിട്ട ആസിഡ് ആക്രമണത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി കങ്കണ റണൗത്തിന്റെ സഹോദരി രംഗോളി ചന്ദല്‍. ഒപ്പം ആസിഡ് ആക്രമണം നേരിടുന്നതിന് തൊട്ടു മുമ്പെടുത്ത തന്റെ ചിത്രവും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇവരുടെ മുന്‍കാലചിത്രം കണ്ട പലര്‍ക്കും ഇത് രംഗോളിയാണെന്നു മനസ്സിലായില്ല. കാരണം ആഡിഡ് ആക്രമണം അവരുടെ മുഖം ആകേ മാറ്റി മറിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രത്തിനൊപ്പം തന്റെ വേദനനിറഞ്ഞ ആ കാലഘട്ടത്തെക്കുറിച്ചും അവര്‍ ട്വിറ്ററില്‍ കുറിച്ചു.ട്വിറ്റര്‍ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍

 

‘ഈ ചിത്രം എടുത്ത് കഴിഞ്ഞ് കുറച്ചു സമയത്തിന് ശേഷം ഞാന്‍ പ്രണയാഭ്യര്‍ഥന നിരസിച്ചയാള്‍ 1 ലിറ്റര്‍ ആസിഡ് എന്റെ മുഖത്തോക്കൊഴിച്ചു. 54 സര്‍ജറികളിലൂടെയാണ് ഞാന്‍ കടന്നു പോയത്.  ഇങ്ങനെയാണ് അവര്‍ ട്വിറ്റര്‍ കുറിപ്പ് തുടങ്ങുന്നത്.

ഒരു പാട് പേര്‍ എന്റെ സൗന്ദര്യം നഷ്ടമായതില്‍ ദുഖം പ്രകടിപ്പിച്ചു. സത്യത്തില്‍ നമ്മുടെ അവയവങ്ങള്‍ നമ്മുടെ കണ്‍മുന്നില്‍ ഉരുകിയൊലിക്കുമ്പോള്‍ സൗന്ദര്യത്തെ പറ്റി നമ്മള്‍ ചിന്തിക്കുകയില്ല. 5 വര്‍ഷങ്ങള്‍ക്കിടയില്‍ 54 സര്‍ജറികള്‍ ചെയ്തിട്ടും ഇതു വരെയും എന്റെ ചെവിയുടെ പരിക്ക് ശരിയാക്കാന്‍ ഡോക്ടര്‍മാര്‍ക്കായിട്ടില്ല. എന്റെ ഒരു കണ്ണു നഷ്ടപ്പെട്ടു നേത്ര പടലം മാറ്റി വെച്ചതാണ്. എന്റെ സ്തനത്തിന് പൊള്ളലേറ്റതു കാരണം ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് തൊലി മാറ്റി വെച്ചതാണ്. ഇപ്പോഴും എന്റെ മകന്‍ പ്രിഥിക്ക് മുലയൂട്ടുമ്പോള്‍ പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തൊലിമാറ്റിവെച്ചത് കാരണം കഴുത്ത് തിരിക്കാന്‍ ഞാനിപ്പോഴും ബുദ്ധിമുട്ടുന്നുണ്ട്. . ഇത് ചെയ്തയാള്‍ കുറച്ചാഴ്ചകള്‍ക്ക് ശേഷം ജാമ്യത്തിലിറങ്ങി. അയാള്‍ പുറത്ത് സ്വാതന്ത്രത്തോടെ നടക്കുന്നത് കാണുന്നത് എന്നെ വളരെ വേദനിപ്പിച്ചിരുന്നു. ആ കേസിന്റെ പിന്നാലെ പോകുന്നത് ഞാന്‍ നിര്‍ത്തി. എന്തു കൊണ്ട് ഇത്തരക്കാര്‍ക്ക് വധ ശിക്ഷ കൊടുക്കുന്നില്ല.? എന്റെ സൗന്ദര്യത്തെക്കുറിച്ച ഞാന്‍ പണ്ടും ആലോചിച്ചിരുന്നില്ല ഞാന്‍ യൂണിവേര്‍സിറ്റി ടോപ്പറായിരുന്നു. എന്റെ യുവത്വ കാലം ഞാന്‍ ഓപ്പറേഷന്‍ തിയ്യറ്ററുകളിലാണ് ചെലവഴിച്ചത്. മുഖത്തിന്റെ 90 ശതമാനും പൊള്ളലേറ്റയാളാണ് ഞാന്‍. ഇവിടെ ഇപ്പോഴും ആസിഡ് ആക്രമണം നേരിട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ ഇല്ല. ഇത്തരം ചോദ്യങ്ങള്‍ നമ്മള്‍ നമ്മോടു തന്നെയും വ്യവസ്ഥിതിയോടും ചോദിക്കേണ്ടതാണ്. രംഗോളി ട്വിറ്ററില്‍ കുറിച്ചു.

തന്റെ വേദന നിറഞ്ഞ കാലഘട്ടത്തില്‍ സഹോദരി കങ്കണയും മാതാപിതാക്കളുമാണ് തനിക്ക് ധൈര്യം തന്നതെന്നു പറഞ്ഞ അവര്‍ അന്ന് സുഹൃത്തായിരുന്ന തന്റെ ഭര്‍ത്താവ് തന്റെ മുറിവുകള്‍ കഴുകിത്തന്നതും വര്‍ഷങ്ങളോളം ഓപ്പറേഷന്‍ തിയ്യറ്ററിനു പുറത്ത് കാവല്‍ നിന്നതും  ഓര്‍മിച്ചു.