ബോംബെ: തന്റെ ആദ്യ ചിത്രമായ ഗ്യാംങ്സ്റ്ററിന്റെ പതിനഞ്ചാം വാര്‍ഷികത്തില്‍ പതിവുപോലെ വിവാദ പ്രസ്താവനയുമായി നടി കങ്കണ റണൗത്ത്. ഇത്തവണ ബോളിവുഡ് താരം ഷാരൂഖ് ഖാനെയാണ് കങ്കണ തന്റെ വിമര്‍ശനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
‘പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ നായികയായ ഗ്യാംങ്സ്റ്റര്‍ ഇറങ്ങുന്നത്. എന്റെയും ഷാരൂഖ് ഖാന്റെയും വിജയഗാഥകളാണ് എന്നും മികച്ചത്. എന്നാല്‍ ഷാരൂഖ് ജിയെ പോലെയായിരുന്നില്ല ഞാന്‍. ദല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം ഒരു കോണ്‍വെന്റ് സ്‌കൂളില്‍ പഠിച്ചയാളാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കളും സിനിമ പശ്ചാത്തലമുള്ളവരാണ്. അതേസമയം നേരെ ഇംഗ്ലീഷ് പോലുമറിയാത്ത, വലിയ വിദ്യാഭ്യാസമില്ലാത്ത ഞാന്‍ ഹിമാചല്‍പ്രദേശിലെ ഒരു കുഗ്രാമത്തില്‍ നിന്നാണ് സിനിമയിലെത്തിയത്’, കങ്കണ പറഞ്ഞു.
അതേസമയം, ട്വീറ്റ് പുറത്തുവന്നതോടെ നിരവധി പേരാണ് കങ്കണയെ ട്രോളി രംഗത്തെത്തിയത്. ഷാരൂഖ് ഖാന്റെ മാതാപിതാക്കള്‍ സിനിമയില്‍ ഉള്ളവരാണെന്ന് ആരാ പറഞ്ഞത് എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. എപ്പോഴാണ് ഷാരൂഖിന്റെ കുടുംബം സിനിമയില്‍ എത്തിയതെന്നും ഒരാള്‍ കമന്റ് ചെയ്തിരുന്നു.
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയാണ് കങ്കണയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.
അരവിന്ദ് സ്വാമിയാണ് എം.ജി.ആറായി ചിത്രത്തിലെത്തുന്നത്.
ജയലളിതയുടെ പതിനാറ് വയസ്സുമുതലുള്ള ജീവിതവും വ്യക്തിജീവിതവും രാഷ്ട്രീയ പ്രവേശനവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. എ.എല്‍ വിജയ് ആണ് തലൈവി സംവിധാനം ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, എന്നീ ഭാഷകളിലാണ് ചിത്രമൊരുങ്ങുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Kangana Ranut’s New Statement Aganist Sharukh Khan