| Friday, 17th January 2020, 12:30 pm

'തുക്ക്‌ടേ തുക്ക്‌ടേ ഗാങ്ങിനൊപ്പം ഞാന്‍ നില്‍ക്കില്ല' ; ദീപികയുടെ ജെ.എന്‍.യു സന്ദര്‍ശനത്തില്‍ പ്രതികരണവുമായി കങ്കണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദീപിക പദുക്കോണിന്റെ ഏറെ വിവാദമായ ജെ.എന്‍.യു സന്ദര്‍ശനത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്.. തുക്കടെ തുക്കടെ ഗാങ്ങിനൊപ്പം എന്തൊക്കെ സംഭവിച്ചാലും താന്‍ നില്‍ക്കില്ല എന്നാണ് ഒരു സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ കങ്കണ പ്രതികരിച്ചത്. ദീപിക പദുക്കോണിന്റെ ജെ.എന്‍.യു സന്ദര്‍ശനത്തില്‍ തന്റെ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നും കങ്കണ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
”ദീപിക ഒരു പക്ഷേ അവരുടെ ജനാധിപത്യ അവകാശങ്ങള്‍ വിനിയോഗിക്കുന്നതായിരിക്കും. ദീപിക ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്ക് അവകാശമില്ല. സ്വന്തം പ്രവൃത്തിയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് ദീപിക പദുക്കോണ്‍.മറ്റൊരാളുടെ കാര്യത്തില്‍ ഇടപെട്ട് അഭിപ്രായം പറയേണ്ട ആവശ്യമെനിക്കില്ല. എനിക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ചല്ലേ എനിക്ക് സംസാരിക്കാന്‍ പറ്റൂ”. കങ്കണ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ തുക്കടെ തുക്കടെ ഗാങ്ങ് എന്ന് വിളിച്ച ബി.ജെ.പി നേതാക്കളുടെ വാക്ക് കടമെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമവുമായി ബന്ധപ്പെട്ട സംഭവത്തില്‍ കങ്കണ പ്രതികരിച്ചത്.

”എനിക്ക് തുക്ക്‌ടെ തുക്ക്‌ടെ ഗാങ്ങിനൊപ്പം നില്‍ക്കാന്‍ താത്പര്യമില്ല. രാജ്യത്തെ വിഭജിക്കുന്നവര്‍ക്ക് പിന്തുണ നല്‍കാനും എനിക്ക് താത്പര്യമില്ല. ഒരു സൈനികന്‍ കൊല്ലപ്പെട്ടാല്‍ ആഘോഷിക്കുന്ന ആളുകളെ ശാക്തീകരിക്കാനോ അവര്‍ക്ക് അധികാരം നല്‍കുന്നതിനോടോ വ്യക്തിപരമായി യോജിപ്പില്ല”. കങ്കണ പ്രതികരിച്ചു.

നേരത്തെ ദീപിക പദുക്കോണിന്റെ ചപാക് സിനിമയെ പ്രകീര്‍ത്തിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. സിനിമയുടെ ട്രെയിലര്‍ കണ്ടാണ് സുഹൃത്തും സഹപ്രവര്‍ത്തകയുമായ ദീപികയ്ക്ക് ആശംസകളുമായി കങ്കണ എത്തിയത്. ചിത്രം ആസിഡ് ആക്രമണത്തിനിരയായ തന്റെ സഹോദരിയുടെ ജീവിതം ഓര്‍മിപ്പിച്ചുവെന്നും കങ്കണ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more