ബോളിവുഡ് സിനിമാപ്രവര്‍ത്തകരെ വീണ്ടും കടന്നാക്രമിച്ച് കങ്കണ റണാവത്ത്. ബോളിവുഡിലെ സിനിമാ പ്രവര്‍ത്തകര്‍ക്ക് വീണ്ടും തന്നെ ആവശ്യമുണ്ടെന്നാണ് കങ്കണ പറയുന്നത്.
ആത്മാഭിമാനം എന്ന ആശയം പ്രോത്സാഹിപ്പിക്കുകയും ബാഹ്യ സഹായമില്ലാതെ സിനിമയില്‍ തന്റേതായ പാത ഉണ്ടാക്കിയ വ്യക്തിയാണ് താന്‍ എന്നും കങ്കണ പറഞ്ഞു. ഹിന്ദി സിനിമാ വ്യവസായികളുടെ കല്‍പ്പനകള്‍ അനുസരിക്കാന്‍ താന്‍ വിസമ്മതിച്ചതിനാലാണ് അവര്‍ തന്നെ മാറ്റിനിര്‍ത്തുന്നതെന്നും കങ്കണ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കങ്കണയുടെ പരാമര്‍ശം.
”ഐറ്റം നമ്പറുകളും വിവാഹങ്ങളില്‍ നൃത്തവും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കാത്തതിനാല്‍ സിനിമാ ഇന്‍ഡസ്ട്രിയിലെ പിച്ചക്കാരായ മാഫീയ കൂട്ടങ്ങള്‍ എന്നെ അഹങ്കാരിയെന്ന് വിളിച്ചു. കാരണം രാത്രി വൈകി ഒരു നായകന്റെയും മുറി സന്ദര്‍ശിക്കാന്‍ ഞാന്‍ തയ്യാറായിട്ടില്ല. പക്ഷെ അവര്‍ എന്നെ ആഗ്രഹിക്കുന്നുണ്ട്,” കങ്കണ കുറിച്ചു.
ഈ ട്വീറ്റിന് ശേഷം കങ്കണ രണ്ടാമത് ഒരു ട്വീറ്റ് കൂടെ പങ്കുവെച്ചിരുന്നു. താന്‍ തലകുനിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും പക്ഷെ തനിക്ക് പ്രശസ്തി ആവശ്യമില്ലെന്നും കങ്കണ പറഞ്ഞു. ആഗ്രഹിച്ച ഒരു സിനിമ നിര്‍മിക്കാനായി കഠിനാധ്വാനം ചെയ്യുകയും അതിന് വേണ്ടി തനിക്ക് എല്ലാം പണയപ്പെടുത്തേണ്ടി വന്നുവെന്നുമാണ് കങ്കണ ട്വീറ്റില്‍ പറയുന്നത്.
ട്വീറ്റുകള്‍ക്ക് പിന്നാലെ വലിയ ട്രോളുകളും വിമര്‍ശനങ്ങളുമാണ് കങ്കണക്ക് നേരെ ഉയരുന്നത്. സിനിമ റിലീസാകാറാകുമ്പോഴുള്ള ഇരവാദകാര്‍ഡ് ഇറക്കുന്നത് നിര്‍ത്താറായെന്നാണ് കമന്റുകള്‍. അത് ഇപ്പോള്‍ പഴയ തന്ത്രമാണെന്നും ആളുകള്‍ക്ക് മടുത്തു എന്നുമാണ് പലരും കമന്റ് ചെയ്യുന്നത്. വിവാഹങ്ങളില്‍ കങ്കണ നൃത്തം ചെയ്യുന്ന ഫോട്ടോയും ചിലര്‍ കമന്റായി ഇടുന്നുണ്ട്.
എമര്‍ജന്‍സിയാണ് കങ്കണയുടെ പുതിയ ചിത്രം. ഇന്ദിരാഗാന്ധിയായിട്ടാണ് കങ്കണ ചിത്രത്തിലെത്തുന്നത്. എമര്‍ജന്‍സി സംവിധാനം ചെയ്യുന്നതും പ്രൊഡ്യൂസ് ചെയ്യുന്നതും കങ്കണയാണ്.
content highlight: kangana ranaut’ tweet and trolls