സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ബിടൗണ്‍ നടിമാരിലൊരാളാണ് കങ്കണ റണൗട്ട്. എന്നാല്‍ കങ്കണ സ്വയം സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ട് അഭിപ്രായങ്ങള്‍ തുറന്നടിക്കുന്നത് വളരെ കുറവാണ്. താരത്തിന്റെ സോഷ്യല്‍ മീഡിയ ആക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനായി ഒരു പ്രത്യേക ടീമിനെ തന്നെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.
ഇന്ന് രാവിലെ കങ്കണയുടെ ഒരു ട്വീറ്റ് പ്രത്യക്ഷപ്പെട്ടു. ആരാധാകരെ ഏറെ നിരാശപ്പെടുത്തുന്ന ട്വീറ്റായിരുന്നു അത്.
പ്രിയപ്പെട്ടവരെ, നിങ്ങള്‍ക്ക് ചിലപ്പോള്‍ എന്റെ ട്വീറ്റുകള്‍ ഏകപക്ഷീയമായി തോന്നാം..പ്രധാനമായും ചലച്ചിത്ര മാഫിയ, ഹിന്ദുഫോബിയ തുടങ്ങിയവ. എനിക്കറിയാം ഇവിടെ എന്റെ സമയം എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എനിക്കൊരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. ഏത് നിമിഷവും അവര്‍ എന്റെ അക്കൗണ്ട് നിരോധിക്കും- ഇതായിരുന്നു ട്വീറ്റ്.
തന്റെ ട്വിറ്റര്‍ അക്കൗണ്ട് എത് നിമിഷം വേണമെങ്കിലും നിരോധിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെയും സിനിമ മാഫിയകള്‍ക്കെതിരെയും തുറന്നടിച്ച താരമാണ് കങ്കണ.
My friends here may find my talks unidimensional, mostly directed at movie mafia,their antinational and Hinduphobic racket.I know my time is limited here,they can get my account suspended any minute, even though I have a lot to share but I must utilise this time to expose them🙏
ബോളിവുഡിലെ കുടുംബവാഴ്ചയും സ്വജനപക്ഷപാതവും സുശാന്തിനെ ബാധിച്ചിരുന്നെന്നും സിനിമാ മേഖലയിലെ ചിലര്‍ സുശാന്തിന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നെന്നും കങ്കണ പറഞ്ഞിരുന്നു.
ഇതു സംബന്ധിച്ച് നിരവധി ട്വീറ്റുകള്‍ വിവാദത്തിലാകുകയും ചെയ്തിട്ടുണ്ട്. ഇതാകാം ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ താരത്തിനെ പ്രേരിപ്പിച്ചുണ്ടാകുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് നിരോധിക്കുന്നതിനെതിരെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. നിരവധി പേരാണ് കങ്കണയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.