നടികളെ ഡിന്നറിനു ക്ഷണിക്കും, ഉപദ്രവിക്കും കൂടെ ഭക്ഷണവും കൊടുക്കും; ബോളിവുഡ് നടന്മാര്‍ക്കെതിരെ കങ്കണ
Entertainment
നടികളെ ഡിന്നറിനു ക്ഷണിക്കും, ഉപദ്രവിക്കും കൂടെ ഭക്ഷണവും കൊടുക്കും; ബോളിവുഡ് നടന്മാര്‍ക്കെതിരെ കങ്കണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th September 2024, 1:18 pm

ബോളിവുഡില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് സംസാരിക്കുകയാണ് കങ്കണ. അവിടെ നടന്‍മാര്‍ നിരന്തരം മെസ്സേജുകള്‍ അയച്ച് ഡിന്നറിന് ക്ഷണിക്കുമെന്നും ചെല്ലുന്നവരെ ലൈംഗികമായി പീഡിപ്പിക്കുകയും അതിനൊപ്പം ആഹാരം നല്‍കുകയും ചെയ്യുമെന്ന് കങ്കണ പറയുന്നു.

നമ്മുടെ സമൂഹം സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും സിനിമ വ്യവസായത്തിലും ഇത് വ്യത്യസ്തമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോളേജ് വിദ്യാര്‍ത്ഥികള്‍ പോലും സ്ത്രീകളെ കുറിച്ച് മോശമായി സംസാരിക്കുമെന്നും ജോലി സ്ഥലത്തും മോശമായ രീതിയിലാണ് സ്ത്രീകളോട് പെരുമാറുന്നതെന്നും കങ്കണ പറയുന്നു. ന്യൂസ് 18യോട് സംസാരിക്കുകയാണ് കങ്കണ.

‘ഈ വീരന്മാര്‍ എങ്ങനെയാണ് സ്ത്രീകളെ ആക്രമിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? അവര്‍ നടികളെ ഡിന്നറിന് ക്ഷണിക്കുന്നു. അവര്‍ക്ക് നിരന്തരം മെസേജുകള്‍ അയക്കുന്നു. വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുന്നു. മെസേജുകള്‍ അയയ്ക്കും. ചെല്ലുന്നവരെ ഉപദ്രവിക്കും. കൊല്‍ക്കത്ത ബലാത്സംഗ കൊലപാതകം നോക്കൂ. എനിക്ക് എതിരെ ഉണ്ടായ ബലാത്സംഗ ഭീഷണി നോക്കൂ.

നമ്മുടെ സമൂഹം സ്ത്രീകളെ ബഹുമാനിക്കുന്നില്ല. സിനിമാ വ്യവസായവും വ്യത്യസ്തമല്ല. കോളേജ് വിദ്യാര്‍ത്ഥികള്‍ പോലും സ്ത്രീകളെ കുറിച്ച് മോശം അഭിപ്രായങ്ങള്‍ പറയുന്നു. നായകന്മാരും വ്യത്യസ്തരല്ല. അവരും ഇതുപോലെയാണ്. ജോലിസ്ഥലത്ത് ഒരു സ്ത്രീയോട് അവര്‍ എങ്ങനെയാണ് പെരുമാറുന്നതെന്ന് ഞങ്ങള്‍ക്ക് അറിയാം.

ഒരിക്കല്‍ പ്രമുഖ കൊറിയോഗ്രാഫറായ സരോജ് ഖാനോട് സിനിമാ മേഖലയിലെ ലൈംഗികാതിക്രമത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ലൈംഗികമായി പീഡിപ്പിക്കും ഒപ്പം ഭക്ഷണവും നല്‍കും എന്നായിരുന്നു. സിനിമാ മേഖലയിലെ സ്ത്രീകളുടെ അവസ്ഥ ഇതാണ്,’ കങ്കണ പറയുന്നു.

Content Highlight: Kangana Ranaut Talks About Sexual Abuse In Bollywood Film Industry