ഞാന്‍ മൂന്ന് ഖാന്‍മാരെയും നായകരാക്കി സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നു: കങ്കണ റണാവത്ത്
Bollywood
ഞാന്‍ മൂന്ന് ഖാന്‍മാരെയും നായകരാക്കി സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നു: കങ്കണ റണാവത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th August 2024, 5:42 pm

തനിക്ക് ബോളിവുഡിലെ മൂന്ന് ഖാന്‍മാരെയും നായകന്മാരാക്കി സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറയുകയാണ് നടി കങ്കണ റണാവത്ത്. ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരെ നായകന്മാരാക്കി സിനിമ നിര്‍മിക്കാനും സംവിധാനം ചെയ്യാനും ആഗ്രഹമുണ്ടെന്നാണ് കങ്കണ പറയുന്നത്. തന്റെ വരാനിരിക്കുന്ന എമര്‍ജന്‍സി എന്ന സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു താരം.

തന്റെ സിനിമയിലൂടെ മൂന്ന് ഖാന്‍മാരുടെയും കഴിവുള്ള വശങ്ങള്‍ കാണിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കങ്കണ പറഞ്ഞു. മൂന്നുപേരും വളരെ കഴിവുള്ളവരാണെന്നും അവര്‍ ബോളിവുഡ് ഇന്‍ഡസ്ട്രിക്ക് വളരെ അധികം പ്രശസ്തി നല്‍കുന്നുണ്ടെന്നും കങ്കണ റണാവത്ത് കൂട്ടിച്ചേര്‍ത്തു.

‘മൂന്ന് ഖാന്‍മാരെയും നായകന്മാരാക്കി ഞാന്‍ ഒരു സിനിമ നിര്‍മിക്കാനും സംവിധാനം ചെയ്യാനും ആഗ്രഹിക്കുന്നു. അവരുടെ കഴിവുള്ള വശങ്ങള്‍ അതിലൂടെ കാണിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ആ സിനിമയിലൂടെ അവര്‍ക്ക് നന്നായി അഭിനയിക്കാനും സമൂഹത്തിന് വളരെ പ്രധാനപ്പെട്ട എന്തെങ്കിലും നല്‍കാനും സാധിക്കും.

അങ്ങനെയുള്ള ഒരു സിനിമ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അവര്‍ മൂന്നുപേരും വളരെ കഴിവുള്ളവരാണെന്ന് എനിക്ക് തോന്നുന്നു. അവര്‍ നമ്മുടെ ഇന്‍ഡസ്ട്രിക്ക് വളരെ അധികം പ്രശസ്തി നല്‍കുന്നുണ്ട്. അതിനാല്‍ അവരോട് നമ്മള്‍ എപ്പോഴും വളരെ നന്ദിയുള്ളവരാകണം.

അവര്‍ മൂവരും ജനങ്ങളുമായി ഇടപഴകുകയാണ്. അവര്‍ക്ക് മൂന്നുപേര്‍ക്കും വളരെ നല്ല ഒരു ആര്‍ട്ടിസ്റ്റിക് സൈഡുണ്ട്. പക്ഷെ അത് കുറച്ച് സിനിമകളില്‍ മാത്രമാണ് എക്‌സ്‌പ്ലോര്‍ ചെയ്തിട്ടുള്ളത്. ആ ആര്‍ട്ടിസ്റ്റിക് സൈഡ് എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ കങ്കണ റണാവത്ത് പറഞ്ഞു.

അതേസമയം, കങ്കണയുടേതായി ഇനി വരാനിരിക്കുന്ന സിനിമ എമര്‍ജന്‍സിയാണ്. അനുപം ഖേര്‍, മഹിമ ചൗധരി, മിലിന്ദ് സോമന്‍, ശ്രേയസ് തല്‍പാഡെ, സതീഷ് കൗശിക് എന്നിവര്‍ സിനിമക്കായി ഒന്നിക്കുന്നുണ്ട്. രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ കാലഘട്ടത്തെ അടിസ്ഥാനമാക്കി മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിട്ടാണ് കങ്കണ എമര്‍ജന്‍സിയില്‍ അഭിനയിക്കുന്നത്. മലയാളിയായ വിശാഖ് നായര്‍ ചിത്രത്തില്‍ സഞ്ജയ് ഗാന്ധി ആയിട്ടാണ് എത്തുന്നത്.

Content Highlight: Kangana Ranaut Says She Want Direct And Produce A Movie With Three Khans In Bollywood