| Friday, 7th August 2020, 5:40 pm

അയോധ്യയിലെ ഭൂമി പൂജ എന്റെ സിനിമയിലെ നിര്‍ണായക രംഗം; 600 വര്‍ഷത്തെ ചരിത്രം സിനിമയാക്കുമെന്നും കങ്കണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്യുദല്‍ഹി: അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് പുതിയ രാമ ക്ഷേത്രത്തിനുള്ള ശില സ്ഥാപിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഇപ്പോഴിതാ അയോധ്യയുടെയും രാമക്ഷേത്രത്തിന്റെയും ചരിത്രം താന്‍ സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടി കങ്കണ റണാവത്.

അയോധ്യയിലെ ഭൂമി പൂജ തന്റെ സിനിമയിലെ നിര്‍ണായകമായ രംഗമായിരിക്കുമെന്നാണ് താരം പറയുന്നത്. ‘അപരജിത അയോധ്യ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ 600 വര്‍ഷത്തെ രാമ ക്ഷേത്രത്തിന്റെ ചരിത്രവും പറയുമെന്നാണ് കങ്കണ പറയുന്നത്.

‘എന്റെ സിനിമയില്‍ രാമക്ഷേത്രത്തിന് അനുകൂലമായി പോരാടിയ നിരവധി യഥാര്‍ത്ഥ മുസ്ലിം കഥാപാത്രങ്ങളുണ്ട്. രാമ രാജ്യത്തിന് മതത്തിന് അതീതമാണ് ‘അപരജിത അയോദ്ധ്യ’യെക്കുറിച്ചായിരിക്കും അത്. എന്നും കങ്കണ പറഞ്ഞു.

600 വര്‍ഷത്തിലേറെയായി ഉള്ള ചരിത്രമാണ് സിനിമ പറയുന്നത്. ഇത് വളരെ ശക്തമായ തിരക്കഥയാണ്. രാം മന്ദിര്‍ ഭൂമി പൂജയും എന്റെ സിനിമയുടെ ഭാഗമാകും. വിജയേന്ദ്ര സര്‍ (കെ വി വിജയേന്ദ്ര പ്രസാദ്) ഇത് മനോഹരമായി ഒരുമിച്ച് ചേര്‍ത്തിട്ടുണ്ടെന്നുമാണ് കങ്കണ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

‘ബാഹുബലി’ തിരക്കഥാകൃത്ത് കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി മോദി അയോധ്യയില്‍ രാമ ക്ഷേത്രത്തിന് ശിലയിട്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more