മുംബൈ: കങ്കണ റണൗത്തിന്റെ സഹോദരി രംഗോളി ചന്ദലിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്ത് ട്വിറ്റര്‍. ഏപ്രില്‍ 16 വ്യാഴാഴ്ചയാണ് താല്‍ക്കാലികമായി രംഗോളി ചന്ദലിന്റെ അക്കൗണ്ട് ട്വിറ്റര്‍ നിര്‍ത്തിവച്ചത്.
മൊറാദാബാദ് കല്ലേറ് സംഭവത്തില്‍ വിവാദമായ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ കൊവിഡ് പരിശോധനയ്ക്ക് പോയ ഡോക്ടര്‍മരുടെയും പൊലീസുകാരുടെയും നേര്‍ക്ക് പ്രദേശത്തുള്ള ചില ആള്‍ക്കാര്‍ കല്ലെറിഞ്ഞിരുന്നു.
സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വിദ്വേഷം ജനിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് രംഗോളിയുടെ ട്വീറ്റുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ചലച്ചിത്ര സംവിധായക റീമ കഗ്തി മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
”നിങ്ങള്‍ക്ക് ഇത് പരിശോധിച്ച് നടപടിയെടുക്കാമോ? ഇത് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചില ആളുകള്‍ക്കെതിരെ വിദ്വേഷവും അക്രമവും ഉണ്ടാക്കുകയും ചെയ്യുന്നതല്ലേ?,” കഗ്തി ട്വിറ്ററിലൂടെ മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടു.
തൊട്ടുപിന്നാലെ നടി കുബ്ര സെയ്ത് റീമയുടെ ട്വീറ്റ് പങ്കുവെക്കുകയും രംഗോളിയെ ബ്ലോക്ക് ചെയ്തതായും അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്തതായും പറഞ്ഞു.
”ഞാന്‍ രംഗോളിയെ ബ്ലോക്ക് ചെയ്തു. അവരെ ട്വിറ്ററില്‍ റിപ്പോര്‍ട്ട് ചെയ്തു,”കുബ്ര സെയ്ത് ട്വീറ്റ് ചെയ്തു.
”ഇത്തരത്തിലുള്ള വിദ്വേഷം വളര്‍ത്തുന്നത് നിരുത്തരവാദപരമാണ്. ദയവായി അത് പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുക,” അവര്‍ മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടു.
രംഗോളി ചന്ദലിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നു വരുന്നതിനിടെയാണ് ഇവരുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ