അടിയന്താരാവസ്ഥ കാലം പ്രമേയമാക്കി കങ്കണ നിര്‍മിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമര്‍ജന്‍സി. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും കങ്കണ തന്നെയാണ്. ചിത്രത്തിന് സി. ബി. എഫ്. സിയുടെ സര്‍ട്ടിഫിക്കേഷന്‍ ഔദ്യോഗികമായി ലഭിച്ചു. പുതിയ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
സെപ്റ്റംബര്‍ ആറിന് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് അനുമതി ലഭിക്കാത്തതുകൊണ്ട് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു. എന്നാല്‍ സിനിമക്ക് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചുവെന്നും പുതുക്കിയ തീയതി ഉടനെ പ്രഖ്യാപിക്കുമെന്നും കങ്കണ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.
‘ഞങ്ങളുടെ എമര്‍ജന്‍സി എന്ന ചിത്രത്തിന് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു . റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. നിങ്ങളുടെ ക്ഷമയ്ക്കും പിന്തുണയ്ക്കും നന്ദി,’ കങ്കണ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
തങ്ങളുടെ സമുദായത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് വിവിധ സിഖ് സംഘടനകളുടെ ബഹിഷ്‌കരണത്തിനും നിരോധനത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങളും സിനിമ നേരിട്ടിട്ടുണ്ട്
റിതേഷ് ഷായുടെ തിരക്കഥയും കങ്കണ റണാവത്ത് എഴുതിയ കഥയും അടിസ്ഥാനമാക്കിയാണ് എമര്‍ജന്‍സി ഒരുങ്ങുന്നത്. ഇന്ത്യയുടെ അടിയന്തരാവസ്ഥക്കാലം കാണിക്കുന്ന ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷത്തിലാണ് കങ്കണ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സഞ്ജയ് ഗാന്ധിയുടെ വേഷം ചെയ്യുന്നത് മലയാളിയായ വിശാഖ് നായരാണ്.
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ആയി ചിത്രത്തില്‍ അഭിനയിക്കുന്നത് കങ്കണ തന്നെയാണ്. അനുപം ഖേര്‍, ശ്രേയസ് തല്‍പാഡെ, മഹിമ ചൗധരി, മിലിന്ദ് സോമന്‍, സതീഷ് കൗശിക് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.