മുംബൈ: ആലിയ ഭട്ടിനെതിരെ വിമര്‍ശനവുമായി കങ്കണാ റണാവത്ത്. ആലിയ അഭിനയിച്ച പുതിയ പരസ്യത്തിന്റെ പേരിലാണ് കങ്കണയുടെ വിമര്‍ശനം.
ഒരു ബ്രൈഡല്‍ വെയര്‍ ബ്രാന്‍ഡിനുവേണ്ടിയാണ് ആലിയ അഭിനയിച്ച പരസ്യമാണ് കങ്കണയെ പ്രകോപിപ്പിച്ചത്.
ചില ഇന്ത്യന്‍ വിവാഹങ്ങളില്‍ കണ്ടുവരുന്ന ‘കന്യാദാന്‍ (ഒരാളുടെ മകളെ വിട്ടുകൊടുക്കുന്നത്)’ എന്ന സമ്പ്രദായത്തോട് യോജിക്കാത്ത ഒരു വധുവിനെയാണ് ആലിയ പരസ്യത്തില്‍ അവതരിപ്പിച്ചത്.
മതവും ന്യൂനപക്ഷ രാഷ്ട്രീയവും അവരുടെ നേട്ടത്തിനായി ഉപയോഗിക്കാനാണ് പരസ്യത്തിലൂടെ ശ്രമിക്കുന്നതെന്നാണ് കങ്കണ പറയുന്നത്.
മതവും ന്യൂനപക്ഷ-ഭൂരിപക്ഷ രാഷ്ട്രീയവും കച്ചവടത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും നിഷ്‌കളങ്കരായ ഉപഭോക്താക്കളെ വിഭജന ആശയങ്ങളും പരസ്യങ്ങളും ഉപയോഗിച്ച് പറ്റിക്കരുതെന്നും എല്ലാ ബ്രാന്‍ഡുകളോടും താന്‍ വിനീതമായ അഭ്യര്‍ത്ഥിക്കുകയാണെന്ന് കങ്കണ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
എന്നാല്‍, പരസ്യത്തിന് മികച്ച പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Kangana Ranaut objects to Alia Bhatt’s ‘kanyadaan’ ad: ‘Stop manipulating naive consumers’