മുംബൈ: പ്രമുഖ യൂട്യൂബര്‍ ധ്രുവ് റാഠിക്കെതിരെ ബോളിവുഡ് നടി കങ്കണ റണൗത്ത്. യൂട്യൂബര്‍ തന്റെ പേരില്‍ വീഡിയോ ചെയ്ത് പണം ഉണ്ടാക്കുന്നു എന്നാണ് കങ്കണ പറയുന്നത്. കങ്കണയ്‌ക്കെതിരെ സംസാരിക്കാന്‍ ധ്രുവ് ലക്ഷങ്ങള്‍ വാങ്ങുന്നുണ്ടെന്ന് പറഞ്ഞ് കൊണ്ട് എരേ കാതര്‍ എന്ന ജേര്‍ണലിസ്റ്റ് രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് യൂട്യൂബര്‍ക്കെതിരെ പരാതി നല്‍കുമെന്ന് പറഞ്ഞ് കൊണ്ട് കങ്കണ രംഗത്തു വന്നത്.
നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ ആരോപണങ്ങള്‍ക്കെതിരെ ഈ യൂട്യൂബര്‍ വീഡിയോ ചെയ്തിരുന്നു. ഒപ്പം സുശാന്തിന്റെ മരണത്തില്‍ ബന്ധുക്കളുടെ ആരോപണത്തെ തള്ളിക്കൊണ്ടുള്ള വീഡിയോയും ഇയാള്‍ ചെയ്തിരുന്നു. ഇതിനു രണ്ടിനുമായി 65 ലക്ഷം രൂപ യൂട്യൂബര്‍ കൈപ്പറ്റിയിട്ടുണ്ടെന്നാണ് ജേര്‍ണലിസ്റ്റിന്റെ ട്വീറ്റ്.
ഈ ട്വീറ്റിനെ അഭിനന്ദിച്ചു കൊണ്ടാണ് കങ്കണ രംഗത്തെത്തിയത്. വ്യാജ വീഡിയോ ഉണ്ടാക്കിയതിന്റെ പേരില്‍ യൂട്യൂബറെ ജയിലിലടക്കാം എന്നും സര്‍ക്കാരിന്റെയോ മറ്റു പിന്തുണയോ ഇല്ലാതെ എന്തിനാണ് ഇയാള്‍ നിയമപരമായ വിഷയങ്ങളില്‍ വീഡിയോ ചെയ്യുന്നതെന്നും കങ്കണ ചോദിച്ചു.
അതേസമയം ആരോപണങ്ങളെ നിഷേധിച്ചു കൊണ്ട് ധ്രുവ് റാഠി രംഗത്തു വന്നിട്ടുണ്ട്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വീഡിയോക്ക് താന്‍ പണം വാങ്ങിയിട്ടില്ലെന്നും ഇത്ര തുക കിട്ടിയാല്‍ കിട്ടിയാല്‍ താന്‍ എത്ര കോടീശ്വരാനായിരിക്കുമെന്നും ഇയാള്‍ ചോദിക്കുന്നു.
കങ്കണയുടെ മുംബൈയിലെ ഓഫീസ് ബി.എം.സി അധികൃതര്‍ ഭാഗികമായി പൊളിച്ചു നീക്കിയ സംഭവത്തില്‍ ഈ യൂട്യബര്‍ വീഡിയോ ചെയ്തിരുന്നു. ബി.എം.സി അധികൃതര്‍ 2018 ല്‍ തന്നെ ഓഫീസ് പൊളിച്ചു നീക്കാന്‍ കങ്കണയ്ക്ക് നോട്ടീസ് നല്‍കിയിരുന്നെന്നും മഹാരാഷട്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയല്ല ഇതെന്നും യൂട്യൂബ് വീഡിയോയില്‍ പറഞ്ഞിരുന്നു.
Content Highlight: Kangana Ranaut against YouTuber Dhruv Rathee