ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ അധിക്ഷേപിച്ച് വീണ്ടും നടി കങ്കണ റണൗത്ത്. നിലവിലെ നിയമങ്ങളില്‍ തൃപ്തരാണെങ്കില്‍ ആരാണ് ആത്മഹത്യ ചെയ്യുക എന്നാണ് കങ്കണയുടെ പ്രതികരണം.
‘എല്ലാ വര്‍ഷവും രാജ്യത്ത് ആയിരക്കണക്കിന് കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്. ലോകത്തിന് മുഴുവന്‍ ഭക്ഷണമെത്തിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ നമ്മുടെ കര്‍ഷകരാണ് ഏറ്റവും ദരിദ്രര്‍. പരിഷ്‌കാരങ്ങള്‍ക്കായി കര്‍ഷകര്‍ നടത്തിയ നൂറുകണക്കിന് പണിമുടക്കുകള്‍ ഞാന്‍ വായിക്കുകയും കാണുകയും ചെയ്തിട്ടുണ്ട്. നിലവിലുള്ള നിയമങ്ങളില്‍ തൃപ്തരാണെങ്കില്‍ ആരാണ് സമരവും, ആത്മഹത്യയുമൊക്കെ ചെയ്യുക?’, കങ്കണ ചോദിച്ചു.
Every year thousands of farmers commit suicide,we are the bread basket of the world but our farmers are the poorest,every year I read and see hundreds of strikes by farmers for reforms,agar sab itne satisfied hain existing structure se toh phir suicides n strikes kaun karta hai? https://t.co/IwNTIIGQlB
ചൊവ്വാഴ്ച നടക്കുന്ന ഭാരത് ബന്ദില്‍ ദല്‍ഹിയിലേക്കുള്ള റോഡുകള്‍ മുഴുവന്‍ അടയ്ക്കുമെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു.
ശനിയാഴ്ച ദേശ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുമെന്നും സംഘടനകള്‍ അറിയിച്ചു.
കാര്‍ഷിക നിയമത്തിനെതിരെ ഒന്‍പത് ദിവസമായി കര്‍ഷകര്‍ തെരുവില്‍ പ്രതിഷേധിച്ച് കൊണ്ടിരിക്കുകയാണ്. കേന്ദ്രവുമായി നിരവധി തവണ കര്‍ഷക പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും എല്ലാം ഫലം കാണാതെ അവസാനിക്കുകയായിരുന്നു.
ഡിസംബര്‍ അഞ്ചിന് വീണ്ടും ചര്‍ച്ച നടക്കാനിരിക്കെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
നിയമം പിന്‍വലിക്കാതെ പിറകോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. എന്നാല്‍ മൂന്ന് കാര്‍ഷിക നിയമങ്ങളിലും ഭേദഗതി വരുത്താമെന്നാണ് സര്‍ക്കാര്‍ കര്‍ഷകരോട് പറയുന്നത്.
സര്‍ക്കാരിന് ഈഗോ ഇല്ലെന്നും അതുകൊണ്ട് ശനിയാഴ്ചയും ചര്‍ച്ച നടത്താമെന്നാണ് വ്യാഴാഴ്ചത്തെ ചര്‍ച്ച പരിഹാരമില്ലാതെ അവസാനിച്ചതിന് പിന്നാലെ സര്‍ക്കാര്‍ പറഞ്ഞത്.
ദിനംപ്രതി പ്രതിഷേധ സ്ഥലത്തേക്ക് കര്‍ഷകര്‍ കൂടുതല്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ എങ്ങനെയെങ്കിലും പ്രതിഷേധം ഒതുക്കിത്തീര്‍ക്കാനാണ് കേന്ദ്രവും ബി.ജെ.പിയും ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് കര്‍ഷകരുമായി തിരക്കിട്ട് ചര്‍ച്ചകള്‍ നടത്തുന്നത്.