| Thursday, 2nd April 2020, 12:10 pm

'അതില്‍ പശ്ചാത്താപമുണ്ട്'; പദ്മാവത് നിരസിച്ചതില്‍ പ്രതികരണവുമായി കങ്കണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് സംവിധായകന്‍ സജ്ഞയ് ലീല ബന്‍സാലിയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു പദ്മാവത്. ദീപിക പദുകോണ്‍ നായികയായെത്തിയ ചിത്രം ബോക്‌സ് ഓഫീസിന്‍ വന്‍ വിജയമായിരുന്നു. നേരത്തെ പദ്മാവതില്‍ അഭിനയിക്കാന്‍ സജ്ഞയ് ലീല ബന്‍സാലി നടി കങ്കണ റണൗത്തിനെ സമീപിച്ചിരുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ അതേ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് കങ്കണ.

പദ്മാവതില്‍ അഭിനയിക്കാന്‍ തന്നെ ബന്‍സാലി സമീപിച്ചിരുന്നെന്നും എന്നാല്‍ ചില കാരണങ്ങളാല്‍ അത് നടന്നില്ലന്നുമാണ് കങ്കണ പറയുന്നത്. ബന്‍സാലിയുടെ മറ്റൊരു ചിത്രമായ രാംലീലയിലെ ഒരു പാട്ടു സീനിലും അഭിനയിക്കാന്‍ തന്നെ ക്ഷണിച്ചിരുന്നു എന്നും കങ്കണ പറഞ്ഞു.

ഈ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതില്‍ പശ്ചാത്താപമുണ്ടെന്നാണ് കങ്കണ പറയുന്നത്.പിങ്ക് വില്ലയുമായി നടത്തിയ ഓണ്‍ലൈന്‍ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ എന്നിലെ ആര്‍ട്ടിസ്റ്റിനെ അദ്ദേഹത്തിനു വേണമായിരുന്നു. പക്ഷെ അത് നടന്നില്ല, ഇത് എന്റെ വലിയ പശ്ചാത്താപത്തിലൊന്നായിരിക്കും’ കങ്കണ പറഞ്ഞു. കങ്കണ നിരസിച്ച രാം ലീലയിലെ പാട്ടു സിനീല്‍ പിന്നീട് അഭിനയിച്ചത് പ്രിയങ്ക ചോപ്രയാണ്.

പദ്മാവതിനു പുറമെ സുല്‍ത്താന്‍, സജ്ജു എന്നീ സിനിമകളും താന്‍ നിരസിച്ചതാണെന്നും കങ്കണ പറഞ്ഞു. ഇത്തരം നിരസിക്കലിന്‍രെ പേരില്‍ പിന്നീട് ഇവരുടെ ചിത്രത്തിലേക്ക് ക്ഷണം ലഭിക്കാറില്ലെന്നും കങ്കണ വെളിപ്പെടുത്തി. സുല്‍ത്താന്‍ നിരസിച്ച വേളയില്‍ സംവിധായകന്‍ ആദിത്യ ചോപ്ര തന്നോട് ഇനിയൊരിക്കലും തന്റെ കൂടെ സിനിമ ചെയ്യില്ല എന്ന് പറഞ്ഞതായും കങ്കണ പറഞ്ഞു. സല്‍മാന്‍ഖാന്‍ നായകനായെത്തിയ സുല്‍ത്താന്‍, രണ്‍ബീര്‍ കപൂറിന്റെ സജ്ഞു എന്നീ സിനിമകളില്‍ നായികാ പ്രധാന്യം ഇല്ലെന്ന് പറഞ്ഞാണ് കങ്കണ ഈ ചിത്രങ്ങള്‍ നിരസിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജയലളിതയുടെ ബയോപികായ തലൈവി, തേജസ്, ധക്കഡ് എന്നീ സിനിമകളാണ് കങ്കണയുടേതായി പുറത്തു വരാനുള്ളത്. ആലിയ ഭട്ട് നായികയായെത്തുന്ന ഗംഗുബായ് കത്തൈവാടി ആണ് സജ്ഞയ് ലീല ബന്‍സാലിയുടെ അടുത്ത ചിത്രം.

Latest Stories

We use cookies to give you the best possible experience. Learn more