Bollywood
അവള്‍ സോഫ്റ്റ്‌പോണ്‍ സ്റ്റാര്‍, ഊര്‍മിള മതോണ്ട്ക്കറിനെ കടന്നാക്രമിച്ച് കങ്കണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 17, 06:24 am
Thursday, 17th September 2020, 11:54 am

മുംബൈ: നടി ഊര്‍മിള മതോണ്ട്ക്കറിനെ കടന്നാക്രമിച്ച് കങ്കണ റണൗത്ത്. മുംബൈയ്‌ക്കെതിരെ കങ്കണ നടത്തിയ പരാമര്‍ശത്തില്‍ ഊര്‍മിള കങ്കണയെ വിമര്‍ശിച്ചതിനു പിന്നാലെയാണ് നടിയുടെ പ്രതികരണം.ഊര്‍മിള തന്റെ പ്രതിബന്ധങ്ങളെ പരിഹസിച്ചെന്നു പറഞ്ഞ കങ്കണ ഊര്‍മിള ഒരു സോഫ്റ്റ് പോണ്‍ നടിയാണെന്നും ആരോപിച്ചു.

‘ഊര്‍മിള മതോണ്ട്ക്കര്‍ നല്‍കിയ നിന്ദ്യമായ ഒരഭിമുഖം ഞാന്‍ കണ്ടു. എന്റെ പോരാട്ടങ്ങളെ പരിഹസിച്ചു. ബി.ജെ.പി ടിക്കറ്റിനായി ഞാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. ഊര്‍മിള ഒരു സോഫ്റ്റ് പോണ്‍ സ്റ്റാറാണ്. അവര്‍ അവരുടെ അഭിനയം കൊണ്ടല്ല അറിയപ്പെടുന്നത് എന്നത് തീര്‍ച്ചയാണ്. സോഫ്റ്റ് പോണ്‍ ചെയ്യുന്നതു മൂലമാണ് അവര്‍ അറിയപ്പെടുന്നത്,’ കങ്കണ പറഞ്ഞു. ടൈംസ് നൗവിനോടാണ് കങ്കണയുടെ പ്രതികരണം.

കങ്കണയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി സ്വര ഭാസ്‌കര്‍, സംവിധായകന്‍ അനുഭവ് സിന്‍ഹ എന്നിവര്‍ രംഗത്തു വന്നു.
ഊര്‍മിളയുടെ അത്യുജ്ജല പ്രകടനവും ഡാന്‍സും ഞാന്‍ ഓര്‍മിക്കുന്നു എന്നാണ് സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തത്.

എക്കാലത്തെയും മികച്ച അഭിനേത്രിയാണ് ഊര്‍മിള എന്നാണ് അനുഭവ് സിന്‍ഹയുടെ പ്രതികരണം. നേരത്തെ കങ്കണ മുംബൈയ്‌ക്കെതിരെയും ബോളിവുഡിനെതിരെയും നടത്തിയ ആരോപണങ്ങള്‍ക്കെതിരെ ഊര്‍മിള മതോണ്ട്ക്കര്‍ രംഗത്തു വന്നിരുന്നു.

കങ്കണ അനാവശ്യമായി ഇരവാദം നടത്തുകയാണെന്ന് ആരോപിച്ച ഊര്‍മിള കങ്കണയുടെ സംസ്ഥാനമായ ഹിമാചല്‍ പ്രദേശിലാണ് മയക്കു മരുന്ന് മാഫിയയുടെ ഉറവിടം എന്നും ആദ്യം അവിടെ അന്വേഷണം നടത്തണമെന്നുമാണ് പ്രതികരിച്ചത്.

‘ ഈ നഗരത്തെ ആരും സ്നേഹിക്കുന്നോ അതു പോലെ തന്നെ അവര്‍ക്ക് തിരികെ ലഭിച്ചിട്ടുണ്ട്. ഇവിടത്തെ ഒരു മകളെന്ന നിലയില്‍ ഈ നഗരത്തിനെതിരെ നടത്തുന്ന അപകീര്‍ത്തി പരമായ ഒരു പ്രസ്താവനയും ഞാനൊരിക്കലും സഹിക്കില്ല. നിങ്ങള്‍ അത്തരം അഭിപ്രായങ്ങള്‍ പറയുമ്പോള്‍ നിങ്ങള്‍ നഗരത്തെ മാത്രമല്ല, സംസ്ഥാനത്തെ ജനങ്ങളെയാകെ അപമാനിക്കുകയാണ്,’ ഊര്‍മിള പറഞ്ഞു.

‘ ഒരു വ്യക്തി എല്ലായ്പ്പോഴും അലറുന്നുണ്ടെങ്കില്‍ അവര്‍ സത്യം സംസാരിക്കുന്നു എന്നല്ല അര്‍ത്ഥം. ചില ആള്‍ക്കാര്‍ക്ക് എല്ലായ്പ്പോഴും ഒച്ച വെച്ചുകൊണ്ടിരിക്കും, അത് പരാജയപ്പെട്ടാല്‍ ഇരവാദം നടത്തും. ഇതും പരാജയപ്പെട്ടാല്‍ വുമണ്‍ കാര്‍ഡ് കളിക്കും,’ ഊര്‍മിള കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ