|

ചുമ്മാ പറയല്ലേ, ഞാന്‍ മാപ്പൊന്നും പറഞ്ഞില്ല!; പിന്നെ കര്‍ഷകര്‍ വന്നെന്നെ അഭിവാദ്യം ചെയ്തു; പഞ്ചാബില്‍ 'ചമ്മിയതിന്' പിന്നാലെ വീണ്ടും കങ്കണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പഞ്ചാബില്‍ കര്‍ഷകരുടെ പ്രതിഷേധം നേരിട്ടതിന് പിന്നാലെ പ്രതികരണവുമായി കങ്കണ റണാവത്ത്. കര്‍ഷക പ്രതിഷേധത്തെ നിരന്തരം ആക്ഷേപിച്ച് രംഗത്തെത്തിയ കങ്കണ കഴിഞ്ഞ ദിവസമായിരുന്നു പഞ്ചാബില്‍ എത്തിയത്.

ഹിമാചല്‍ പ്രദേശില്‍ നിന്ന് കാറില്‍ പഞ്ചാബിലെത്തിയ താരത്തിന്റെ കാര്‍ സ്ത്രീകളടക്കമുള്ള കര്‍ഷക സംഘം തടയുകയായിരുന്നു.

കര്‍ഷക സമരങ്ങളെ ഖാലിസ്ഥാനി പ്രസ്ഥാനവുമായി താരതമ്യപ്പെടുത്തി കങ്കണ വിവിധ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ കങ്കണയുടെ വാഹനം തടഞ്ഞത്.

കങ്കണ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ കാര്‍ തടഞ്ഞകാര്യം പുറത്തുവിട്ടത്. കര്‍ഷകര്‍ കങ്കണയുടെ കാര്‍ തടഞ്ഞ് പ്രതിഷേധിക്കുന്ന വീഡിയോകള്‍ കങ്കണ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ.

കാര്‍ വളഞ്ഞ കര്‍ഷകരുമായി സംസാരിച്ചെന്നും തന്റെ അഭിപ്രായങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീങ്ങിയതിന് ശേഷം അവര്‍ തന്നെ അഭിവാദ്യം ചെയ്‌തെന്നുമാണ് കങ്കണ പറയുന്നത്. താന്‍ മാപ്പ് പറഞ്ഞില്ലെന്നും എന്തിനാണ് താന്‍ മാപ്പ് പറയേണ്ടതെന്നും കങ്കണ ചോദിച്ചു.
താന്‍ കര്‍ഷകരെ പിന്തുണയ്ക്കുകയാണ് ചെയ്തതെന്നും അതുകൊണ്ടാണ് കാര്‍ഷിക നിയമത്തെ പിന്തുണച്ചതെന്നും കങ്കണ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Kangana  about farmers

Latest Stories