ഞാന്‍ അവന്റെ വലിയ ആരാധകനാണ്, അസാധാരണമാണ് അവന്റെ പ്രകടനം: കെയ്ന്‍ വില്ല്യംസണ്‍
DSport
ഞാന്‍ അവന്റെ വലിയ ആരാധകനാണ്, അസാധാരണമാണ് അവന്റെ പ്രകടനം: കെയ്ന്‍ വില്ല്യംസണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th September 2024, 12:47 pm

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിനായി ന്യൂസിലാന്‍ഡ് ഇന്ത്യയിലെത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ഗ്രേറ്റര്‍ നോയ്ഡയാണ് പോരാട്ടത്തിന് വേദിയാകുന്നത്. സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 13 വരെയാണ് മത്സരം. മത്സരത്തിന് വേണ്ടി തയ്യാറെടുക്കുന്ന കിവീസ് സ്റ്റാര്‍ ബാറ്റര്‍ കെയ്ന്‍ വില്ല്യംസനോട് ഇഷ്ട ബാറ്റര്‍ ആരാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുകയാണ് താരം.

ഏറെക്കാലമായി തകര്‍പ്പന്‍ ഫോമിലുള്ള ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റര്‍ജോ റൂട്ടിന്റെ പേരാണ് കിവീസ് സൂപ്പര്‍ താരം പറഞ്ഞത്. വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കയ്ക്കുമെതിരായ ഹോം ടെസ്റ്റ് മത്സരങ്ങളിലെ പ്രകടനത്തിന്റെ പേരില്‍ റൂട്ട് ശ്രദ്ധ നേടിയിട്ടുണ്ട്.

‘ജോ റൂട്ട് വളരെക്കാലമായി വേറെ ലെവലാണ്. ഭാവിയില്‍ അവന്‍ എന്ത് നേടിയേക്കാം എന്നതിനെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നു, അവന്റെ കണ്‍വെര്‍ഷന്‍ റേറ്റ്  അവിശ്വസനീയമാണ്. അവന്‍ അസാധാരണനായിരുന്നു. ഞാന്‍ ജോ റൂട്ടിന്റെ വലിയ ആരാധകനാണ്, എന്നാല്‍ മറ്റ് ആളുകളും നന്നായി കളിക്കുന്നുണ്ട്. അവര്‍ കളിയെ വലിയ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്,’കെയ്ന്‍ വില്യംസണ്‍ ഗ്രേറ്റര്‍ നോയിഡയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇപ്പോള്‍ നടന്നുകൊണ്ടിരിത്തുന്ന ശ്രീലങ്കന്‍ ടെസ്റ്റിലെ മൂന്ന് മത്സരത്തില്‍ നിന്ന് റൂട്ട് രണ്ട് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും അടക്കം 375 റണ്‍സ് നേടിയിട്ടുണ്ട്. മാത്രമല്ല വെസ്റ്റ് ഇന്ഡീസിനെതിരെ നടന്ന മത്സരത്തില്‍ ഒരു അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും താരത്തിനുണ്ട്.

നിലവില്‍ 12402 റണ്‍സ് ആണ് ടെസ്റ്റില്‍ റൂട്ടിന്റെ സമ്പാദ്യം. ശ്രീലങ്കന്‍ ഇതിഹാസത്തിന്റെ 12400 റണ്‍സ് മറികടന്ന് ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ആറാമതാവാനും റൂട്ടിന് സാധിച്ചു.

നിലവില്‍ ടെസ്റ്റിലെ 100 മത്സരങ്ങളിലെ 176 ഇന്നിങ്‌സില്‍ നിന്ന് 54.99 8743 റണ്‍സാണ് കെയ്ന്‍ സ്വന്തമാക്കിയത്. അതില്‍ നിന്ന് 251 റണ്‍സിന്റെ ഉയര്‍ന്നസ്‌കോറും 32 സെഞ്ച്വറിയും താരത്തിനുണ്ട്.

 

 

 

Content Highlight: Kane Williamson Talking About England Star Batter