ചരിത്രം സൃഷ്ടിച്ച് കെയ്ന്‍ വില്യംസണ്‍; തകര്‍ത്തത് സ്റ്റീഫന്‍ ഫ്‌ളെമിങ്ങിന്റെ റെക്കോഡ്
ലോകകപ്പില്‍ 35ാം മത്സരത്തില്‍ ന്യൂസിലാന്‍ഡും പാകിസ്ഥാനും ചിന്നസ്വാമിയില്‍ ഏറ്റുമുട്ടുകയാണ്. ഇരുവര്‍ക്കും നിര്‍ണായകമായ മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സ് എടുത്ത് മികച്ച പ്രകടനമാണ് ന്യൂസിലന്‍ഡ് നടത്തിയത്.
94 പന്തില്‍ 108 റണ്‍സ് നേടിയ രചിന്‍ രവീന്ദ്രയും 79 പന്തില്‍ 95 റണ്‍സ് എടുത്ത കെയ്ന്‍ വില്യംസണുമാണ് ന്യൂസിലന്‍ഡിനു വേണ്ടി മികച്ച് പ്രകടനം കാഴ്ചവെച്ചത്. പരിക്കിനെ തുടര്‍ന്ന് പുറത്ത് നിന്ന വില്യംസ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പാകിസ്ഥാനോടുള്ള ഇലവനില്‍ ഇടം നേടിയത്. 180 റണ്‍സിന്റെ മികച്ച പാര്‍ടണര്‍ഷിപ്പായിരുന്നു രവീന്ദ്രയും വില്യംസണും പടുത്തുയര്‍ത്തിയത്. പാകിസ്ഥാനെതിരെ സെഞ്ച്വറി നേടാന്‍ കഴിഞ്ഞില്ലെങ്കിലും വില്യംസണ്‍ മറ്റൊരു റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്.
ഒരു ഏകദിന ലോകകപ്പ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ന്യൂസിലന്‍ഡ് താരമായി വില്യംസണ്‍ മാറുകയണ്. മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങിന്റെ റെക്കോഡാണ് വില്യംസണ്‍ തകര്‍ത്തത്. ഫ്‌ളെമിങ് 33 മത്സരത്തില്‍ നിന്നും 1075 റണ്‍സ് എടുത്തപ്പോള്‍ വില്യംസണ്‍ 24 മത്സരങ്ങളില്‍ നിന്ന് 1084 റണ്‍സ് നേടിയാണ് പുതിയ ചരിത്രം എഴുതിയത്. 1002 റണ്‍സുമായി റോസ് ടൈലറാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ഏകദിന ലോകകപ്പില്‍ 1000 റണ്‍സ് തികക്കുന്ന ന്യൂസിലന്‍ഡിന്റെ മൂന്നാമത്തെ താരം കൂടിയാണ് വില്യംസണ്‍.
2023 മാര്‍ച്ചില്‍ കഴിഞ്ഞ ഐ.പി.എല്ലില്‍ എ.സി.എല്‍ പരിക്ക് പറ്റിയ വില്യംസണ്‍ മാച്ച് ഫിറ്റ് ആവാഞ്ഞതിനാല്‍ ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഒടുവില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 78 റണ്‍സ് നേടി തിരിച്ചെത്തിയ കിവീസ് നായകന്‍ തള്ള വിരലിന് പരിക്ക് പറ്റി വീണ്ടും കെണിയിലായി. വിരലില്‍ ഒടിവ് കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് മത്സരങ്ങളായിരുന്നു താരത്തിന് നഷ്ടമായത്.
മൂന്ന് തോല്‍വി വഴങ്ങിയ ഘട്ടത്തിലാണ് കിവീസിന് വേണ്ടി വില്യംസണ്‍ മികച്ച തിരിച്ചുവരവ് നടത്തിയത്. പാകിസ്ഥാനെതിരെ ഗ്ലെന്‍ ഫിലിപ്‌സ് 41 (25) റണ്‍സും മാര്‍ക്ക് ചാപ്മാന്‍ 39 (27) റണ്‍സും ഡെവോണ്‍ കോണ്‍വെയ് 35 (39) റണ്‍സും എടുത്ത് സ്‌കേര്‍ ഉയര്‍ത്തി. പാകിസ്ഥാന് വേണ്ടി ഇഫ്തിഖര്‍ അഹമ്മദാണ് കിവീസ് നായകനെ പുറത്താക്കിയത്. മുഹമ്മദ് വസീം ജൂനിയറാണ് രവീന്ദ്രയെയും പുറത്താക്കി. ഇതോടെ വാശിയേറിയ മത്സരത്തില്‍ ഇരുവരും വിജയപ്രതീക്ഷയിലാണ്.
Content Highlight : Kane Williamson Surpasses Stephen Fleming