2024 ഐ.പി.എല്‍ ആവേശം കത്തി നില്‍ക്കുകയാണ്. ഇതോടെ പല താരങ്ങളും തങ്ങളുടെ ഫ്രാഞ്ചൈസിയില്‍ എത്തി വമ്പന്‍ തയ്യാറെടുപ്പിലാണ്. ഗുജറാത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഹര്‍ദിക് പാണ്ഡ്യ മാറിയതോടെ ആരാധകര്‍ ക്യാപ്‌റ്ന്‍ സ്താനത്തേക്ക് ഏറെ പ്രതീക്ഷിച്ചത് ന്യൂസിലാന്‍ഡ് സ്റ്റാര്‍ താരം കെയ്ന്‍ വില്യംസിനെയാണ്. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് യുവ ബാറ്റര്‍ ശുഭ്മന്‍ ഗില്ലിനെ തേടിയെത്തിയത്.
2022ല്‍ ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ തങ്ങളുടെ ആദ്യവര്‍ഷം തന്നെ ഗുജറാത്ത് കിരീടം ചൂടിയിരുന്നു. 2023 ഫൈനലില്‍ ചെന്നൈയോട് പരാജയപ്പെട്ടപ്പോള്‍ റണ്ണേഴ്‌സ് അപ്പ് ആകാനും സാധിച്ചു. എന്നാല്‍ പതിനേഴാം സീസണില്‍ പാണ്ഡ്യ ഗുജറാത്ത് വിട്ട് മുംബൈയില്‍ ചേക്കേറിയതും തുടര്‍ന്നുള്ള സംഭവങ്ങളും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാവിഷയമായിരുന്നു.
ഇതോടെ ഫ്രാഞ്ചൈസി ഗില്ലിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുകയും ചെയ്തു. എല്ലാ ഫോര്‍മാറ്റിലും അടുത്തകാലത്ത് മികച്ച പ്രകടനമാണ് ഗില്ലിന് കാഴ്ചവെക്കാന്‍ സാധിച്ചത്. ഇടക്ക് താരം ഫോം ഔട്ട് ആയെങ്കിലും ഇംഗ്ലണ്ടിനോടുള്ള ടെസ്റ്റ് പരമ്പരയില്‍ താരം തിരിച്ചുവന്നു. ഗുജറാത്ത് ഫ്രാഞ്ചൈസിയില്‍ എത്തിയ ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ ബാറ്റര്‍ വില്യംസണ്‍ ഇപ്പോള്‍ താരത്തെ പ്രശംസിച്ച് സംസാരിക്കുകയാണ്.
‘ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ ഞങ്ങള്‍ വീണ്ടും ഒന്നിക്കുന്നതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഞാന്‍ ടീമിന്റെ കൂടെ കഴിഞ്ഞവര്‍ഷം കുറച്ച് സമയം മാത്രമായിരുന്നു ചെലവവിച്ചത്. ടീമിനു വേണ്ടി എടുക്കുന്ന ഏത് തീരുമാനത്തിനും അദ്ദേഹത്തെ സഹായിക്കാന്‍ ഞാന്‍ തയ്യാറായിരിക്കും. ടീം അവനെ സപ്പോര്‍ട്ട് ചെയ്യും. ഓരോ സീസണിലും ഞങ്ങള്‍ ഒരുപാട് മാറ്റങ്ങള്‍ കാണുന്നുണ്ട്. ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ഇത് വെല്ലുവിളി നിറഞ്ഞതാണ്. ഈ മാറ്റങ്ങള്‍ ഞങ്ങള്‍ അംഗീകരിക്കുന്നു. ഇതില്‍ ഞങ്ങളെ ഒരു പുതിയ ദിശയിലേക്ക് നയിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,’അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് തങ്ങളുടെ ആദ്യ മത്സരത്തില്‍ മാര്‍ച്ച് 24ന് ഗുജറാത്ത് ക്രിക്കറ്റ് അസോസ്യേഷന്‍ സ്റ്റേഡിയത്തില്‍ വച്ച് മുംബൈ ഇന്ത്യന്‍സിനെ നേരിടും.
Content highlight: Kane Williamson Praises Sbhubhman Gill