ലോകകപ്പില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ നേരിടുകയാണ് ശ്രീലങ്ക. സെമി ഫൈനല്‍ മോഹം നേരത്തെ അവസാനിച്ച ലങ്കന്‍ സിംഹങ്ങള്‍ അവസാന മത്സരത്തില്‍ വിജയിച്ചുകൊണ്ട് മടങ്ങാനുള്ള ഒരുക്കത്തിലാണ്.
എന്നാല്‍ സ്‌കോര്‍ ബോര്‍ഡില്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ശ്രീലങ്കക്ക് സാധിച്ചിരുന്നില്ല. 46.4 ഓവറില്‍ 171 റണ്‍സിന് ലങ്ക ഓള്‍ ഔട്ടായി.
മത്സരത്തിലെ രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ലങ്കന്‍ സൂപ്പര്‍ താരം ഏയ്ഞ്ചലോ മാത്യൂസും കിവീസ് നായകന്‍ കെയ്ന്‍ വില്യംസണും തമ്മിലുള്ള സംഭാഷണമാണ് വൈറലാകുന്നത്.
കുശാല്‍ പെരേര പുറത്തായതിന് പിന്നാലെയാണ് മാത്യൂസ് ക്രീസിലെത്തിയത്. ബാറ്റിങ്ങിനിറങ്ങിയ മാത്യൂസിനോട് വില്യംസണ്‍ ഹെല്‍മെറ്റിനെ കുറിച്ച് തമാശപൂര്‍വം ചോദിക്കുകയായിരുന്നു. ഇതുകേട്ട് മാത്യൂസ് പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്നു.
Kane Williamson asking Angelo Mathews if he had checked his Helmet strap when he came to bat. 😂#NZvsSL #ICCWorldCup #AngeloMatthewspic.twitter.com/6cNqmLTTlN
— 𝗞 (@Magical_Kohli) November 9, 2023
Kane Williamson asking Angelo Mathews if he had checked his Helmet strap when he came to bat. 😂😂😂#NZvsSL #WorldCup2023india #ICCWorldCup #AngeloMatthews pic.twitter.com/cHbdneWEZ8
— Saber (@SabirCafe) November 9, 2023
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഹെല്‍മെറ്റിന്റെ പ്രശ്‌നങ്ങള്‍ കാരണം ടൈംഡ് ഔട്ടായാണ് മാത്യൂസ് പുറത്തായത്. ക്രീസിലെത്തി ഗാര്‍ഡ് സ്വീകരിക്കുകയും ആദ്യ പന്ത് നേരിടകയും ചെയ്യുന്നതിന് മുമ്പ് ഹെല്‍മെറ്റിന്റെ സ്ട്രാപ്പില് പ്രശ്‌നമുള്ളതുകൊണ്ട് മാത്യൂസ് പുതിയ ഹെല്‍മെറ്റിനായി ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ നിശ്ചിത സമയത്തിന് ശേഷവും മാത്യൂസ് ആദ്യ പന്ത് നേരിടാതിരുന്നതോടെ ബംഗ്ലാദേശ് ടൈംഡ് ഔട്ടിന് അപ്പീല്‍ ചെയ്യുകയും മാത്യൂസ് പുറത്താവുകയുമായിരുന്നു.
ഒറ്റ പന്ത് പോലും നേരിടാതെയാണ് മാത്യൂസ് പുറത്തായത്. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ടെംഡ് ഔട്ടിലൂടെ പുറത്താകുന്ന ആദ്യ താരമായും മാത്യൂസ് മാറിയിരുന്നു.
അതേസമയം, ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ 27 പന്തില്‍ 16 റണ്‍സ് നേടിയാണ് മാത്യൂസ് പുറത്തായത്.
അര്‍ധ സെഞ്ച്വറി നേടിയ കുശാല്‍ പെരേരയുടെ വെടിക്കെട്ടും വാലറ്റത്ത് മഹീഷ് തീക്ഷണയുടെ ചെറുത്തുനില്‍പുമാണ് ലങ്കയെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്.
അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 80 റണ്‍സ് എന്ന നിലയിലാണ്. 39 പന്തില്‍ 44 റണ്‍സുമായി ഡെവോണ്‍ കോണ്‍വേയും 27 പന്തില്‍ 36 റണ്‍സുമായി രചീന്‍ രവീന്ദ്രയുമാണ് ക്രീസില്‍.
ലോകകപ്പിന്റെ സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ലക്ഷ്യമിടുന്ന ന്യൂസിലാന്‍ഡിന് വിജയം അനിവാര്യമാണ്.
Content Highlight: Kane Williamson pokes Angelo Mathews by asking him to check his helmet strap