സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ന്യൂസിലാന്‍ഡിന്റെ ആദ്യ ടെസ്റ്റ് മത്സരം നടക്കുകയാണ്. ഫെബ്രുവരി നാലിന് ബെയ് ഓവലില്‍ തുടങ്ങിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ 511 റണ്‍സാണ് നേടിയത്. കെയ്ന്‍ വില്ല്യംസണിന്റെയും യുവ ബാറ്റര്‍ രചിന്‍ രവീന്ദ്രയുടെയും തകര്‍പ്പന്‍ പ്രകടനത്തിലാണ് കിവീസ് തകര്‍പ്പന്‍ സ്‌കോറിലെത്തിയത്.
– Hundred in first innings.
– Hundred in second innings.Kane Williamson smashed his 31st Test hundred, continues to dominate the modern Era, The GOAT batter of New Zealand 🐐🫡 pic.twitter.com/9yUheK8CI9
— Johns. (@CricCrazyJohns) February 6, 2024
289 പന്തില്‍ നിന്നും 16 ബൗണ്ടറുകള്‍ അടക്കം 118 റണ്‍സാണ് വില്ല്യംസണ്‍ അടിച്ചെടുത്തത്. രവീന്ദ്ര 366 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സറുകളും 26 ബൗണ്ടറികളും അടക്കം 240 റണ്‍സിന്റെ തകര്‍പ്പന്‍ പ്രകടനവും കാഴ്ചവെച്ചു.
തുടര്‍ന്ന് ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്കയെ 162 റണ്‍സിനാണ് ബൗളര്‍മാര്‍ എറിഞ്ഞൊതുക്കിയത്. രണ്ടാം ഇന്നിങ്‌സിലും ന്യൂസിലാന്‍ഡിന്റെ ക്ലാസ് ബാറ്റര്‍ വില്ല്യംസണ്‍ സെഞ്ച്വറി നേടിയിരിക്കുകയാണ്. 132 പന്തില്‍ നിന്നും ഒരു സിക്‌സറും 12 ബൗണ്ടറികളും അടക്കം 109 റണ്‍സാണ് താരം നേടിയത്. 82.58 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. ടെസ്റ്റ് കരിയറില്‍ തന്റെ 31ാം സെഞ്ച്വറിയാണ് താരം ഇതിനോടകം നേടിയത്. 170 ഇന്നിങ്‌സില്‍ നിന്നുമാണ് താരം തന്റെ 31 സെഞ്ച്വറി തികച്ചത്.
ഇതോടെ താരം ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ഇന്നിങ്‌സില്‍ 31 സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന ബഹുമതിയാണ് കെയ്ന്‍ നേടിയത്. വില്ല്യംസണിന്റെ കൂടെ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്തും ഈ നേട്ടം പങ്കിടുന്നുണ്ട്.
ടെസ്റ്റ് കരിയറില്‍ ഏറ്റവും കുറവ് ഇന്നിങ്‌സില്‍ 31 സെഞ്ച്വറികള്‍ നേടിയ താരത്തിന്റെ രാജ്യം, താരം, ഇന്നിങ്‌സ്
ഇന്ത്യ – സച്ചിന്‍ തെണ്ടുല്‍ക്കര്‍ – 165
ഓസ്‌ട്രേലിയ – സ്റ്റീവ് സ്മിത് – 170
ന്യൂസിലാന്‍ഡ് – കെയ്ന്‍ വില്യംസണ്‍ -170
Most Test hundreds in Fab 4:
Smith – 32 (107 matches)
Williamson – 31* (97 matches)
Root – 30 (137 matches)
Kohli – 29 (113 matches) pic.twitter.com/I88xYJVOUs— Johns. (@CricCrazyJohns) February 6, 2024
ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ 43 ഓവര്‍ കളിച്ച ന്യൂസിലാന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് ആണ് നേടിയിരിക്കുന്നത്. നിലവില്‍ മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 528 റണ്‍സിന്റെ പടുകൂറ്റന്‍ ലീഡിലാണ് കിവികള്‍.
Content Highlight: Kane Williamson In Record Achievement