ന്യൂസിലാന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റ് മത്സരം സീഡന്‍ പാര്‍ക്കില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തില്‍ വിജയം നേടി ഇംഗ്ലണ്ടാണ് മുന്നിലുള്ളത്. എന്നാല്‍ അവസാന ടെസ്റ്റില്‍ സ്വന്തം നാട്ടില്‍ അഭിമാന വിജയത്തിന് വേണ്ടി മികച്ച പ്രകടനമാണ് കിവീസ് കാഴ്ചവെക്കുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ ആദ്യ ഇന്നിങ്സില്‍ 347 റണ്‍സിനാണ് കിവീസ് ഓള്‍ ഔട്ട് ആയത്. തുടര്‍ന്ന് 143 റണ്‍സിന് ഇംഗ്ലണ്ടിനെ തളയ്ക്കാനും കിവികള്‍ക്ക് സാധിച്ചു. നിലവില്‍ രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്ന കിവീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് നേടിയത്. ടീ ബ്രേക്കിന് പിരിഞ്ഞപ്പോള്‍ 478 റണ്‍സിന്റെ ലീഡിലാണ് ടീം.
കിവീസിന് വേണ്ടി രണ്ടാം ഇന്നിങ്‌സില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് സ്റ്റാര്‍ ബാറ്റര്‍ കെയ്ന്‍ വില്യംസനാണ്. നിലവില്‍ 171 പന്തില്‍ നിന്ന് 16 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 123 റണ്‍സാണ് സൂപ്പര്‍ താരം നേടിയത്. തന്റെ 33ാം ടെസ്റ്റ് സെഞ്ച്വറിയാണ് താരം പൂര്‍ത്തിയാക്കിയത്. ഒരു ഇടിവെട്ട് റെക്കോഡ് സ്വന്തമാക്കാനും വില്യംസണിന് സാധിച്ചിരിക്കുകയാണ്.
കെയ്ന്‍ വില്യംസണ്‍ – 20*
റോസ് ടെയ്‌ലര്‍ – 12
ജോണ്‍ റൈറ്റ് – 10
മാര്‍ട്ടിന്‍ ക്രൂ – 8
ബ്രണ്ടന്‍ മക്കെല്ലം – 8
ഹെന്റി നിക്കോള്‍സ് – 8
ടോം ലാഥം – 7
വില്യംസണിന് പുറമെ ഓപ്പണര്‍ വില്‍ യങ് 85 പന്തില്‍ നിന്ന് 60 റണ്‍സും രചിന്‍ രവീന്ദ്ര 90 പന്തില്‍ 44 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയിരുന്നു. നിലവില്‍ ക്രീസില്‍ തുടരുന്നത് 18 റണ്‍സുമായി ഡാരില്‍ മിച്ചലും 123 റണ്‍സുമായി കെയ്‌നുമാണ്.
ഇംഗ്ലണ്ടിന് വേണ്ടി ബൗളിങ്ങില്‍ ബെന്‍ സ്‌റ്റോക്‌സ് രണ്ട് വിക്കറ്റും മാത്യു പോട്‌സ്, ഗസ് ആറ്റ്കിന്‍സണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Kane Williamson In Great Record Record Achievement For New Zealand