ന്യൂസിലാന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റ് മത്സരം സീഡന്‍ പാര്‍ക്കില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തില്‍ വിജയം നേടി ഇംഗ്ലണ്ടാണ് മുന്നിലുള്ളത്. എന്നാല്‍ അവസാന ടെസ്റ്റില്‍ സ്വന്തം നാട്ടില്‍ അഭിമാന വിജയത്തിന് വേണ്ടി മികച്ച പ്രകടനമാണ് കിവീസ് കാഴ്ചവെക്കുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ ആദ്യ ഇന്നിങ്സില്‍ 347 റണ്‍സിനാണ് കിവീസ് ഓള്‍ ഔട്ട് ആയത്. തുടര്‍ന്ന് 143 റണ്‍സിന് ഇംഗ്ലണ്ടിനെ തളയ്ക്കാനും കിവികള്‍ക്ക് സാധിച്ചു. നിലവില്‍ രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്ന കിവീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് നേടിയത്. ടീ ബ്രേക്കിന് പിരിഞ്ഞപ്പോള്‍ 478 റണ്‍സിന്റെ ലീഡിലാണ് ടീം.
Kane Williamson’s 33rd Test century and a 107-run partnership between Williamson (123*) and Rachin Ravindra (44) helping push the total to 478 at Tea. Follow play LIVE in NZ with TVNZ DUKE, TVNZ+, Sport Nation and The ACC. LIVE scoring | https://t.co/gATDuNgLhk 📲 #NZvENGpic.twitter.com/Ukv5G34ce4
കിവീസിന് വേണ്ടി രണ്ടാം ഇന്നിങ്‌സില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് സ്റ്റാര്‍ ബാറ്റര്‍ കെയ്ന്‍ വില്യംസനാണ്. നിലവില്‍ 171 പന്തില്‍ നിന്ന് 16 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 123 റണ്‍സാണ് സൂപ്പര്‍ താരം നേടിയത്. തന്റെ 33ാം ടെസ്റ്റ് സെഞ്ച്വറിയാണ് താരം പൂര്‍ത്തിയാക്കിയത്. ഒരു ഇടിവെട്ട് റെക്കോഡ് സ്വന്തമാക്കാനും വില്യംസണിന് സാധിച്ചിരിക്കുകയാണ്.
ന്യൂസിലാന്‍ഡില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് വില്യംസണ്‍ സ്വന്തമാക്കിയത്.
ന്യൂസിലാന്‍ഡില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരം, സെഞ്ച്വറി