| Saturday, 17th February 2024, 8:36 am

ഒരു സെഞ്ച്വറിയില്‍ രണ്ട് റെക്കോഡ്; വില്ല്യംസണ്‍ വേറെ ലെവല്‍...

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിലും ന്യൂസീലാന്‍ഡ് മിന്നും വിജയമാണ് സ്വന്തമാക്കിയത്. 267 റണ്‍സിന്റെ വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് കിവീസ് മറികടന്നത്. കിവീസിനെ വിജയത്തിലെത്തിച്ചത് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെ മിന്നും സെഞ്ച്വറിയിലാണ്. 260 പന്തില്‍ നിന്നും രണ്ട് സിക്‌സറുകളും 12 ബൗണ്ടറികളുമുള്‍പ്പടെ 133 റണ്‍സാണ് താരം പുറത്താകാതെ സ്വന്തമാക്കിയത്.

വില്ല്യംസണിന്റെ ടെസ്റ്റ് കരിയറിലെ 32ാം സെഞ്ച്വറിയാണ് ഇതോടെ പൂര്‍ത്തിയായത്. ഇതിന് പുറമെ രണ്ട് തകര്‍പ്പന്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ് കെയ്ന്‍.

ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഏറ്റവും വേഗത്തില്‍ 32 ടെസ്റ്റ് സെഞ്ച്വറികള്‍ തികയ്ക്കുന്ന ബാറ്ററായി മാറിയിരിക്കുകയാണ് താരം. നേരത്തെ 174 ഇന്നിങ്സുകളില്‍ നിന്നാണ് സ്മിത്ത് ഈ നേട്ടം സ്വന്തമാക്കിയത്.

ഏറ്റവും വേഗത്തില്‍ 32 ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ താരങ്ങളുടെ പട്ടിക

കെയ്ന്‍ വില്യംസണ്‍ – 172 ഇന്നിങ്‌സ്

സ്റ്റീവ് സ്മിത്ത് – 174 ഇന്നിങ്‌സ്

റിക്കി പോണ്ടിങ് – 176 ഇന്നിങ്‌സ്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 179 ഇന്നിങ്‌സ്

യൂനിസ് ഖാന്‍ – 193 ഇന്നിങ്‌സ്

ഒരു ടെസ്റ്റ് മത്സരത്തിലെ നാല് ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ പാകിസ്ഥാന്‍ താരം യൂനിസ് ഖാന്റെ റെക്കോര്‍ഡിനൊപ്പമെത്താനും കെയ്‌ന് സാധിച്ചിരിക്കുകയാണ്.

5 കെയ്ന്‍ വില്യംസണ്‍

5 – യൂനിസ് ഖാന്‍

4 – ഗ്രെയ്ന്‍ സ്മിത്

4 – സുനില്‍ ഗവാസ്‌കര്‍

4 – റിക്കി പോണ്ടിങ്

4 – രാംനരേഷ് സര്‍വന്‍

ഐ.സി.സി റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ വില്ല്യംസണ്‍ സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും തുടര്‍ച്ചയായി സെഞ്ച്വറി നേടിയിരുന്നു. ഇതോടെ രണ്ട് മത്സരങ്ങളടങ്ങുന്ന പരമ്പര തൂത്തുവാരാനും കിവീസിന് കഴിഞ്ഞിരിക്കുകയാണ്.

Content Highlight: Kane Williamson In Double Record Achievement

We use cookies to give you the best possible experience. Learn more