ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പായി നടക്കുന്ന ട്രെ നേഷന്‍സ് സീരീസില്‍ എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി വില്യംസണിന്റെ വിളയാട്ടം. പാകിസ്ഥാനിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് മുന്‍ ന്യൂസിലാന്‍ഡ് നായകന്‍ കൂടിയായ വില്യംസണ്‍ ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടിയത്.
വില്യംസണിന്റെ സെഞ്ച്വറി കരുത്തില്‍ ന്യൂസിലാന്‍ഡ് സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 305 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു. വില്യംസണിന് പുറമെ സൂപ്പര്‍ താരം ഡെവോണ്‍ കോണ്‍വേയുടെ ഇന്നിങ്‌സും കിവീസ് നിരയില്‍ തുണയായി.
Kane Williamson and Devon Conway take New Zealand over the line against South Africa 💥#SAvNZ 📝: https://t.co/6q3VpZ0IL3 pic.twitter.com/SOw8EjQeOI
— ICC (@ICC) February 10, 2025
വില്യംസണ്‍ 113 പന്തില്‍ പുറത്താകാതെ 133 റണ്‍സ് നേടിയപ്പോള്‍ 107 പന്തില്‍ 97 റണ്‍സാണ് കോണ്‍വേ അടിച്ചെടുത്തത്.
ഈ ഇന്നിങ്‌സിന് പിന്നാലെ കരിയറിലെ സുപ്രധാന നാഴികക്കല്ല് പിന്നിടാനും വില്യംസണ് സാധിച്ചു. 7,000 ഏകദിന റണ്‍സ് എന്ന മൈല്‍സ്റ്റോണാണ് വില്യംസണ്‍ താണ്ടിയത്. നിലവില്‍ 7,001 റണ്‍സാണ് മുന്‍ ബ്ലാക് ക്യാപ്‌സ് നായകന്റെ പേരിലുള്ളത്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കി. കളിച്ച ഇന്നിങ്‌സിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 7,000 ഏകദിന റണ്‍സ് സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും വില്യംസണ് സാധിച്ചു. തന്റെ കരിയറിലെ 159ാം ഇന്നിങ്‌സിലാണ് കെയ്ന്‍ വില്യംസണ്‍ ഏകദിനത്തില്‍ 7,000 എന്ന മാജിക്കല്‍ മൈല്‍സ്റ്റോണ്‍ പിന്നിട്ടത്.
ഇതിഹാസ താരം ഹാഷിം അംല ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പിന്തള്ളിയാണ് വില്യംസണ്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്.
ഏകദിനത്തില്‍ ഏറ്റവും വേഗം 7,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍ (കളിച്ച മത്സരത്തിന്റെ അടിസ്ഥാനത്തില്‍)
(താരം – ടീം – 7,000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കാന്‍ കളിച്ച മത്സരം എന്നീ ക്രമത്തില്‍)
ഹാഷിം അംല – സൗത്ത് ആഫ്രിക്ക – 150
കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – 159*
വിരാട് കോഹ്‌ലി – ഇന്ത്യ – 161
എ.ബി. ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – 166
സൗരവ് ഗാംഗുലി – ഇന്ത്യ – 174
രോഹിത് ശര്‍മ – ഇന്ത്യ – 181
ഏകദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന വില്യംസണിന്റെ കരുത്തില്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടമാണ് ആരാധകര്‍ സ്വപ്‌നം കാണുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ താരം 58 റണ്‍സും നേടിയിരുന്നു.
ഒടുവില്‍ ബാറ്റെടുത്ത പത്ത് ഇന്നിങ്‌സില്‍ എട്ട് തവണയാണ് താരം 50+ സ്‌കോര്‍ ചെയ്തത്. ട്രൈ സീരീസിന് മുമ്പ് 2023 ലോകകപ്പിന്റെ സെമിയിലാണ് വില്യംസണ്‍ അവസാന ഏകദിനം കളിച്ചത്.
133*, 58, 69, 14, 95, 78*, 53, 85, 26, 94 എന്നിങ്ങനെയാണ് വില്യംസണിന്റെ പ്രകടനം.
അതേസമയം, പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ 78 റണ്‍സിന് തകര്‍ത്ത കിവികള്‍ ഫൈനലിനും യോഗ്യത നേടിയിരുന്നു.
ഫെബ്രുവരി 12നാണ് ട്രൈസീരീസിലെ മൂന്നാം മത്സരം. കറാച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാന്‍ സൗത്ത് ആഫ്രിക്കയെ നേരിടും. ഇതിലെ വിജയികളാകും കിരീടപ്പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെ നേരിടുക.
Content highlight: Kane Williamson becomes the 2nd fastest batter to complete 7,000 runs in ODI