പത്തനംതിട്ട: യുവതീപ്രവേശനം നടന്നതിന്റെ പേരില്‍ ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയ നടപടി ശരിയാണെന്ന് തന്ത്രിയുടെ വിശദീകരണം. ആചാരപരമായി ശരിയായ നടപടിയാണ് ചെയ്തതെന്ന് കണ്ഠര് രാജീവര് ദേവസ്വംബോര്‍ഡിന് നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞു.
തന്റെ അധികാര പരിധിയില്‍ നിന്നുകൊണ്ട് ദേവസ്വം അധികാരികളുമായി ആലോചിച്ച ശേഷമാണ് നടയടച്ചതും ശുദ്ധിക്രിയ നടത്തിയതും. വിശദീകരണ കുറിപ്പില്‍ പറയുന്നു.
കനക ദുര്‍ഗയും ബിന്ദുവും ദര്‍ശനം നടത്തിയത് വ്യക്തമായതോടെ നടയടച്ച് ശുദ്ധിക്രിയ നടത്തിയതിന് തന്ത്രി കണ്ഠര് രാജീവരോട് ജനുവരി നാലിനാണ് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയത്. പിന്നീട് രണ്ടാഴ്ച കൂടി സാവകാശം നല്‍കിയിരുന്നു.
അതേസമയം ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ നടയടച്ച് പരിഹാരക്രിയ ദേവസ്വം മാനുവല്‍ വ്യവസ്ഥ ചെയ്യുന്നില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ ആണ് ശുദ്ധി ക്രിയയ്ക്ക് നടപടി സ്വീകരിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. തന്ത്രി ദേവസ്വം ജീവനക്കാരന്‍ അല്ല . അതേസമയം ദേവസ്വം മാന്വല്‍ അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ തന്ത്രി ബാധ്യസ്ഥന്‍ ആണെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.