ചരിത്രപരമായി തന്നെ പരിശോധിക്കുകയാണെങ്കില്‍ ബ്രാഹ്മണര്‍ ഉള്‍പ്പടെയുള്ള ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനതയും ഗോമാംസം കഴിച്ചിരുന്നു എന്ന് നമുക്ക് കാണാന്‍ കഴിയും. വേദ കാലഘട്ടത്തിലും അതിന് ശേഷവും ഈ രീതി പിന്തുടര്‍ന്നിരുന്നു. പിന്നീട് ബുദ്ധന്റെ കാലഘട്ടത്തിലാണ് പുരോഹിതര്‍ അമിതമായി ഗോമാംസം കഴിക്കുന്നതിനെതിരെ വിപ്ലവം ഉണ്ടായത്.
| ഫേസ് ടു ഫേസ് | കാഞ്ച ഐലയ്യ |
മൊഴിമാറ്റം: അനസ്
സാംസ്‌കാരികപരമായി തന്നെ ഇവിടത്തെ ജനാധിപത്യ സര്‍ക്കാരുകളെ ഉപയോഗിച്ച് ഇക്കൂട്ടരുടെ ഭക്ഷണ സംസ്‌കാരത്തെയും, ഭക്ഷണം തെരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യത്തെയും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ജനാധിപത്യത്തെ സംബന്ധിച്ചെടുത്തോളം “ചോയ്‌സ്” എന്നുള്ളത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.
“”ഞാന്‍ എന്ത് കൊണ്ട് ഹിന്ദുവല്ല”” എന്ന മികച്ച രചനയിലൂടെ ഇന്ത്യയുടെ സവര്‍ണ പൊതുബോധത്തെ ശക്തമായ രീതിയില്‍ ചോദ്യം ചെയ്ത പ്രമുഖ ദലിത് ചിന്തകനാണ് കാഞ്ച ഐലയ്യ. “എരുമദേശീയത”, “ദൈവമെന്ന രാഷ്ട്രമീമാംസകന്‍: ബ്രാഹ്മണിസത്തോടുള്ള ബുദ്ധന്റെ വെല്ലുവിളി”, “പോസ്റ്റ് ഹിന്ദു ഇന്ത്യ” തുടങ്ങിയ അദ്ദേഹത്തിന്റെ രചനകള്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥക്കെതിരായ മികച്ച ദലിത് എഴുത്തുകളാണ്.
Also read ബീഫ് വില്‍പ്പനക്കാരില്‍ 95 ശതമാനവും ഹിന്ദുക്കള്‍: ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍
ഇപ്പോള്‍ ഹൈദരാബാദിലെ മൗലാന ആസാദ് നാഷണല്‍ ഉര്‍ദു സര്‍വകലാശാലയില്‍ ജോലി ചെയ്തു വരുന്ന പ്രൊഫസര്‍ കാഞ്ച ഐലയ്യ നിലവില്‍ രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഗോവധ നിരോധത്തെ കുറിച്ച് സംസാരിക്കുന്നു.
ഇപ്പോഴത്തെ ബീഫ് നിരോധനം രാജ്യത്തെ ദലിത് മതന്യൂനപക്ഷങ്ങളുടെ മേലുള്ള സാംസ്‌കാരിക ഫാസിസമായി കാണുവാന്‍ കഴിയുമോ ?
തീര്‍ച്ചയായും ഇതൊരു സാംസ്‌കാരിക അടിച്ചേല്‍പിക്കല്‍ തന്നെയാണ്, പ്രത്യേകിച്ച് രാജ്യത്തെ ആദിവാസികളെയും, ദലിതുകളെയും ലക്ഷ്യം വെച്ചാണിത്. ഇക്കാര്യത്തില്‍ മുസ്‌ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും മേലുള്ള കടന്ന് കയറ്റം ഇതിന് ശേഷം വരുന്നവയാണ്.
എന്ത് കൊണ്ടാണ് അങ്ങനെ പറയുന്നത് ?
ചരിത്രപരമായി തന്നെ പരിശോധിക്കുകയാണെങ്കില്‍ ബ്രാഹ്മണര്‍ ഉള്‍പ്പടെയുള്ള ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനതയും ഗോമാംസം കഴിച്ചിരുന്നു എന്ന് നമുക്ക് കാണാന്‍ കഴിയും. വേദ കാലഘട്ടത്തിലും അതിന് ശേഷവും ഈ രീതി പിന്തുടര്‍ന്നിരുന്നു. പിന്നീട് ബുദ്ധന്റെ കാലഘട്ടത്തിലാണ് പുരോഹിതര്‍ അമിതമായി ഗോമാംസം കഴിക്കുന്നതിനെതിരെ വിപ്ലവം ഉണ്ടായത്.
എന്നാല്‍ മുസ്‌ലിംങ്ങളെ സംബന്ധിച്ചെടുത്തോളം മാംസാഹാരത്തിന് മതപരമായ അംഗീകാരമുണ്ട്. മുസ്‌ലിങ്ങളെല്ലാം തന്നെ ദലിത് വിഭാഗത്തെ പോലെ പട്ടിണി അനുഭവിക്കുന്നവരല്ല. അവര്‍ക്ക് മറ്റ് ഭക്ഷണങ്ങളും ലഭിക്കുന്നുണ്ട്.
ഭക്ഷണാവിശ്യത്തിനല്ലാതെ ബലിയര്‍പ്പിക്കുന്നതിനായി മൃഗങ്ങളെ കൊല്ലരുതെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇതിന് ശേഷം മുതല്‍ ആധുനിക കാലഘട്ടം വരെ ഭൂരിപക്ഷം വരുന്ന ദലിതുകളും-ഉദാഹരണത്തിന് ദക്ഷിണേന്ത്യയിലെ ദലിതുകള്‍- ഗോ മാംസം കഴിക്കുന്നത് ഉഷ്ണകാലത്ത് മാത്രമാക്കി. ഭക്ഷണ ദൗര്‍ലഭ്യത രൂക്ഷമാവുന്ന ഈ അവസരങ്ങളില്‍ രോഗം ബാധിച്ചതും ചത്തതുമായ കാലികളെ അവര്‍ ഭക്ഷിച്ചിരുന്നു.
ഞാന്‍ കുട്ടിയായിരുന്ന കാലഘട്ടത്തില്‍ എന്റെ ഗ്രാമത്തില്‍ ഏകദേശം എഴുപതോ എണ്‍പതോ ദലിത് കുടുംബങ്ങള്‍ ഉണ്ടായിരുന്നു. അന്നൊക്കെ ചൂട് കാലത്ത് ചത്തതും, രോഗം ബാധിച്ചതുമായ കാലികളെ ലഭിക്കുമ്പോള്‍ മാത്രമാണ് ദലിതുകള്‍ക്ക് വയറ് നിറച്ച ഭക്ഷണം കഴിക്കുവാന്‍ സാധിച്ചിരുന്നത്. അക്കാലത്ത് സാധാരണ ഭക്ഷണങ്ങളായിരുന്ന അരിയോ, ചോളമോ അവര്‍ക്ക് ലഭിച്ചിരുന്നില്ല. തല്‍സ്ഥിതി ഇപ്പോഴും തുടരുന്നുണ്ട്.
എന്നാല്‍ മുസ്‌ലിംങ്ങളെ സംബന്ധിച്ചെടുത്തോളം മാംസാഹാരത്തിന് മതപരമായ അംഗീകാരമുണ്ട്. മുസ്‌ലിങ്ങളെല്ലാം തന്നെ ദലിത് വിഭാഗത്തെ പോലെ പട്ടിണി അനുഭവിക്കുന്നവരല്ല. അവര്‍ക്ക് മറ്റ് ഭക്ഷണങ്ങളും ലഭിക്കുന്നുണ്ട്.
അപ്പോള്‍ ഇക്കാലമത്രയും പറഞ്ഞ് വെച്ചത് പോലെ മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും മാത്രമല്ല ഇന്ത്യയില്‍ ബീഫ് കഴിച്ചിരുന്നത് ?
എന്നിരിക്കിലും നിങ്ങള്‍ക്കൊരു കുടുംബത്തെ പോറ്റണമെങ്കില്‍ പ്രതിദിനം നിരവധി പച്ചക്കറികളെ കൊല്ലേണ്ടതായി വരും എന്നാല്‍ ഒരു കാളയെ കൊന്നാല്‍ ഒരു കുടുംബം മുഴുവനും ഒരാഴ്ചത്തേക്ക് രക്ഷപ്പെടും.
Dont miss ഗോമാതാവ് എന്ന ഉന്മൂലന രാഷ്ട്രീയം
അതെ, ഇക്കാര്യം നമുക്ക് ഇപ്പോള്‍ പോലും കാണാവുന്നതാണ്. ഹൈദരാബാദില്‍ റംസാന്‍ മാസത്തില്‍ നോമ്പ് തുറന്നാല്‍ മുസ്‌ലിങ്ങള്‍ സാധാരണയായി ഹലീം ആണ് കഴിക്കാറ്. ഇതേ സമയം ബ്രാഹ്മണ യുവാക്കളടക്കം വരുന്ന മറ്റ് സമുദായക്കാര്‍ വൈകുന്നേരം മുതല്‍ തന്നെ ഹലീം കഴിക്കാന്‍ തുടങ്ങും. ഹോട്ടലുകളില്‍ സാധാരണ നോമ്പ് കാലത്ത് മുസ്‌ലിങ്ങള്‍ അല്ലാത്തവരാണ് ബീഫ് കൊണ്ടുണ്ടാക്കിയ ഹലീം കൂടുതലും കഴിക്കുന്നത്. ഇതിനര്‍ത്ഥം മുസ്‌ലിങ്ങളെക്കാള്‍ അധികം അമുസ്‌ലിങ്ങളാണ് ഇവിടെ ബീഫ് കഴിക്കുന്നതെന്നാണ്. അതേ സമയം ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ ബീഫ് കഴിക്കുന്നത് താരതമ്യേന കുറവാണ്.
സാംസ്‌കാരികപരമായി തന്നെ ഇവിടത്തെ ജനാധിപത്യ സര്‍ക്കാരുകളെ ഉപയോഗിച്ച് ഇക്കൂട്ടരുടെ ഭക്ഷണ സംസ്‌കാരത്തെയും, ഭക്ഷണം തെരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യത്തെയും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ജനാധിപത്യത്തെ സംബന്ധിച്ചെടുത്തോളം “ചോയ്‌സ്” എന്നുള്ളത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.
ബീഫും, മട്ടണും കഴിക്കാനാഗ്രഹിക്കാത്തവരെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. ഇന്ത്യയിലെ ബ്രാഹ്മണന്‍മാരും പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ ബ്രാഹ്മണ സമൂഹവും, ബനിയ സമുദായക്കാരും മാംസാഹാരം കഴിക്കാത്തവരാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി സസ്യാഹാരം ശീലിച്ച് പോന്നവരാണവര്‍. നിങ്ങള്‍ ആലോചിക്കേണ്ടത് വരും കാലഘട്ടത്തില്‍ ഏതെങ്കിലും ഒരു ഏകാധിപതി സസ്യാഹാരം കഴിക്കുന്നത് മൃഗത്തെ കൊല്ലുന്നതിനേക്കാള്‍ കുറ്റകരമാണെന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും എന്നുള്ളതാണ്.
എന്നിരിക്കിലും നിങ്ങള്‍ക്കൊരു കുടുംബത്തെ പോറ്റണമെങ്കില്‍ പ്രതിദിനം നിരവധി പച്ചക്കറികളെ കൊല്ലേണ്ടതായി വരും എന്നാല്‍ ഒരു കാളയെ കൊന്നാല്‍ ഒരു കുടുംബം മുഴുവനും ഒരാഴ്ചത്തേക്ക് രക്ഷപ്പെടും.
എന്തിനേറെ പറയണം, മികച്ച വിദ്യഭ്യാസം ലഭിച്ച ബ്രാഹ്മണരുള്‍പ്പടെയുള്ള ഉന്നത ജാതിക്കാര്‍ തൊട്ടുകൂടായ്മ ഇപ്പോഴും പാലിക്കുന്നവരാണ്. ഈയൊരാശയം അവര്‍ക്കുള്ളില്‍ വളരെ ആഴത്തില്‍ വേരുറച്ച് പോയിട്ടുണ്ട്. ഈയൊരു ആശയത്തിന്റെ പുറത്താണ് ആര്‍.എസ്.എസ് സാംസ്‌കാരിക മേധാവിത്വം കെട്ടിപ്പടുക്കുന്നത്. സാംസ്‌കാരികാധീശം സ്ഥാപിക്കാന്‍ ആര്‍.എസ്.എസ് ഉപയോഗിക്കുന്ന പ്രത്യയശാസ്ത്ര അജണ്ടയാണ് ഇത്. ഇതിനായി മറ്റുള്ള വിഷയങ്ങള്‍ക്കൊപ്പം ബീഫ് വിഷയത്തെ ഹിന്ദു-മുസ്‌ലിം പ്രശ്‌നമായി ചിത്രീകരിക്കുകയാണ് ആര്‍.എസ്.എസ്
ഇത്തരമൊരു പദ്ധതിക്കുള്ള ആശയ പ്രചോദനം എവിടെ നിന്നാണ് ലഭിക്കുന്നത് ?
ശങ്കരാചാര്യര്‍ക്കൊപ്പം ശൈവ സംസ്‌കാരത്തില്‍ നിന്നാണ് ഇതിന്റെ ഉദ്ഭവം. ബുദ്ധിസ്റ്റുകള്‍ ബീഫ് കഴിക്കുന്നതിനും ഭക്ഷണക്രമത്തില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ട് വന്നതിനുമെതിരായാണ് ഇത് വന്നത്. ഇത് കടന്നുവരുന്നത് ബുദ്ധിസ്റ്റുകള്‍ ബീഫ് കഴിക്കുകയും അതേസമയം ചില ഭക്ഷ അകല്‍ച്ചകള്‍ സൂക്ഷിക്കുകയും ചെയ്ത്തിനോടുള്ള പ്രതികരണമെന്ന നിലയ്കാണ്. ബുദ്ധമതക്കാര്‍ ഒരിക്കല്‍ പോലും സസ്യാഹാരികള്‍ ആയിരുന്നില്ല. യഥാര്‍ത്ഥ വെജിറ്റേറിയനുകള്‍ ജൈന മതക്കാരായിരുന്നു.
എന്നാല്‍ ബുദ്ധിസ്റ്റുകളുടെ അഹിംസാ സിദ്ധാന്തം എന്ന് വിളിക്കപ്പെടുന്ന സിദ്ധാന്തത്തെ മറികടക്കാനാണ് ശങ്കരാചാര്യര്‍ ബ്രാഹ്മണര്‍ക്കും ഉന്നത ജാതിക്കാര്‍ക്കുമിടയില്‍ സസ്യാഹാരം പ്രചരിപ്പിച്ചത്. ശങ്കരാചാര്യരുടെ ഈ പ്രചരണമാണ് ദക്ഷിണേന്ത്യയിലെ ബ്രാഹ്മണരെ മറ്റ് ബ്രാഹ്മണ സമൂഹത്തേക്കാള്‍ മുമ്പേ സസ്യഭുക്കുകളാക്കിയത്.
മഹാത്മ ഗാന്ധി ഗോസംരക്ഷണത്തിനും സസ്യാഹാര പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അടിസ്ഥാനപരമായി അദ്ദേഹം ഒരു ജൈന്‍ ആയിരുന്നു.
താങ്കള്‍ പറഞ്ഞത് ഭൂതകാലത്തെ കുറിച്ചാണ്, ഇപ്പോള്‍ ഇത്തരമൊരു അടിച്ചേല്‍പ്പിക്കല്‍ വരാന്‍ കാരണമെന്താണ്.?
ഇന്നുള്ള ദക്ഷിണേന്ത്യന്‍ ബ്രാഹ്മണ സമൂഹം ഉന്നത സ്ഥാപനങ്ങളില്‍ നിന്നും മറ്റും വിദ്യഭ്യാസം പൂര്‍ത്തിയാക്കുന്നുണ്ടെങ്കിലും സാംസ്‌കാരികമായി അവര്‍ കുടുംബങ്ങളില്‍ തറക്കപ്പെട്ടവരാണ്. തൊട്ട് കൂടായ്മയിലടക്കം അവര്‍ പുലര്‍ത്തിയിരുന്ന അതേ മനോനില തന്നെയാണ് ഭക്ഷണ കാര്യത്തിലും അവര്‍ ഇപ്പോഴും പുലര്‍ത്തുന്നത്.
Dont miss വിശുദ്ധ പശുവും അശുദ്ധ ദളിതരും
എന്തിനേറെ പറയണം, മികച്ച വിദ്യഭ്യാസം ലഭിച്ച ബ്രാഹ്മണരുള്‍പ്പടെയുള്ള ഉന്നത ജാതിക്കാര്‍ തൊട്ടുകൂടായ്മ ഇപ്പോഴും പാലിക്കുന്നവരാണ്. ഈയൊരാശയം അവര്‍ക്കുള്ളില്‍ വളരെ ആഴത്തില്‍ വേരുറച്ച് പോയിട്ടുണ്ട്. ഈയൊരു ആശയത്തിന്റെ പുറത്താണ് ആര്‍.എസ്.എസ് സാംസ്‌കാരിക മേധാവിത്വം കെട്ടിപ്പടുക്കുന്നത്. സാംസ്‌കാരികാധീശം സ്ഥാപിക്കാന്‍ ആര്‍.എസ്.എസ് ഉപയോഗിക്കുന്ന പ്രത്യയശാസ്ത്ര അജണ്ടയാണ് ഇത്. ഇതിനായി മറ്റുള്ള വിഷയങ്ങള്‍ക്കൊപ്പം ബീഫ് വിഷയത്തെ ഹിന്ദു-മുസ്‌ലിം പ്രശ്‌നമായി ചിത്രീകരിക്കുകയാണ് ആര്‍.എസ്.എസ്.
അപ്പോള്‍ ബീഫ് നിരോധം യഥാര്‍ത്ഥത്തില്‍ ലക്ഷ്യമിടുന്നത് ഏകശിലാത്മകമായ ഹിന്ദു സമുദായത്തെ സൃഷ്ടിക്കലാണോ?
അതെ, ഇത് കൂടാതെ നിങ്ങള്‍ ചോദിക്കേണ്ട ചോദ്യം എപ്പോള്‍ മുതലാണ് ബീഫും, മാംസവും കഴിക്കരുതെന്ന വാദം ശക്തിപ്പെട്ടതെന്നാണ്. മഹാത്മ ഗാന്ധി ഗോസംരക്ഷണത്തിനും സസ്യാഹാര പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അടിസ്ഥാനപരമായി അദ്ദേഹം ഒരു ജൈന്‍ ആയിരുന്നു. എന്നാല്‍ ഗാന്ധിജിയുടെ പ്രചരണമായിരുന്നു അബ്രാഹ്മണരെ വെജിറ്റേറിയനിസത്തിലേക്ക് ആകര്‍ഷിപ്പിച്ചത്.
ഗാന്ധിജി “ഹരിജന്‍” എന്ന ആശയത്തിന്റെ പുറത്ത് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ രണ്ട് കാര്യങ്ങളായിരുന്നു അദ്ദേഹം നിഷ്‌കര്‍ഷിച്ചിരുന്നത് അതിലൊന്ന് മാംസാഹാരം വര്‍ജിക്കണമെന്നുള്ളതാണ്, രണ്ടാമത്തേത് രാമനെ സ്തുതിക്കണമെന്നുമായിരുന്നു.
ഇക്കൂട്ടത്തില്‍ ഗാന്ധിജിയുടെ പ്രചാരണങ്ങള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നത് മുസ്‌ലിംങ്ങള്‍, ക്രിസ്ത്യാനികള്‍, ദലിതര്‍ എന്നീ വിഭാഗങ്ങള്‍ക്കിടയിലായിരുന്നു. ഗാന്ധിജിയുടെ പ്രചരണങ്ങള്‍ക്ക് ദലിതര്‍ക്കിടയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയാതിരുന്നതിന്റെ മുഖ്യ കാരണം ഇതിനെതിരെ അംബേദ്കര്‍ ആരംഭിച്ച വിപരീത പ്രചരണമായിരുന്നു.
വിപരീത പ്രചരണം.?
ഗാന്ധിജി “ഹരിജന്‍” എന്ന ആശയത്തിന്റെ പുറത്ത് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ രണ്ട് കാര്യങ്ങളായിരുന്നു അദ്ദേഹം നിഷ്‌കര്‍ഷിച്ചിരുന്നത് അതിലൊന്ന് മാംസാഹാരം വര്‍ജിക്കണമെന്നുള്ളതാണ്, രണ്ടാമത്തേത് രാമനെ സ്തുതിക്കണമെന്നുമായിരുന്നു.
എന്നാല്‍ ദലിതരെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തിപ്പിക്കാനുള്ള ഗാന്ധിജിയുടെ ശ്രമമാണിതെന്ന് തിരിച്ചറിഞ്ഞ അംബേദ്കര്‍, ഇതിനെതിരായ പ്രചരണം നയിച്ചു. ഗാന്ധിയുടെ ആശയങ്ങള്‍ ദലിതരെ സഹായിക്കാന്‍ പോന്നതല്ലെന്നും ദലിതരുടെ സംസ്‌കാരവും ആദരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വാദിച്ചു. നിങ്ങള്‍ക്ക് നിങ്ങളുടെ ഭക്ഷണ സംസ്‌കാരവും തുകല്‍ സാങ്കേതികവിദ്യയും ഒന്നും ഉപേക്ഷിക്കേണ്ട കാര്യം ഇല്ല എന്ന് അദ്ദേഹം ദളിതരോട് പറഞ്ഞു.
ആഹാരത്തെ കുറിച്ചടക്കമുള്ള ചര്‍ച്ചകളുമായി അംബേദ്കര്‍ മുന്നോട്ട് വരുകയുണ്ടായി. ചത്ത് കിടക്കുന്ന കാലികളെ തിന്നുന്നത് ദലിതുകള്‍ നിര്‍ത്തണമെന്നും എന്നാല്‍ ഗോമാംസം കഴിക്കുന്നത് നിര്‍ത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി ബുദ്ധിസ്റ്റുകള്‍ ബീഫ് കഴിക്കാറുണ്ടെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൈന, ജപ്പാന്‍, കൊറിയ, എന്നിവിടങ്ങളിലുള്ള ബുദ്ധിസ്റ്റുകളെല്ലാം തന്നെ എല്ലാ തരം ആഹാരവും കഴിക്കുന്നവരാണ്. ഇതിലൂടെ അംബേദ്കര്‍ ശ്രമിച്ചത് ഇന്ത്യക്കാരുടെ ഭക്ഷണ ശീലങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുകയായിരുന്നു. ഗാന്ധിയുടെ സസ്യാഹാര വാദത്തിനെതിരെ അംബേദ്ക്കര്‍ ജനങ്ങളുടെ ഭക്ഷണ സംസ്‌കാരത്തില്‍ താവഴിയെകുറിച്ച് വിശദമായി തന്നെ എഴുതിയിരുന്നു.
ഇത് വംശീയതയാണ്. ഇന്ത്യയിലെ 75 ശതമാനം പാലും എരുമപ്പാലാണ്. എന്നിട്ടും നിങ്ങള്‍ അതിനെ കൊല്ലുന്നത് അതൊരു കറുത്ത മൃഗമായത് കൊണ്ടാണ്. അമേരിക്കന്‍ വംശീയത ഒരു കാലത്ത് അവിടത്തെ എരുമകളെയെല്ലാം കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു. ഇവിടെ ആര്‍.എസ്.എസ് വംശീയതയും ഇത്തരത്തില്‍ എരുമകളെ കൊന്നൊടുക്കും. എരുമകള്‍ ഇന്ത്യയില്‍ എക്കാലത്തും ഉണ്ടായിരുന്നു. എന്നാല്‍ ആര്യന്‍മാര്‍ക്ക് ഒപ്പമാണ് ഇന്ത്യയില്‍ പശുക്കളെത്തിയത്. ഇവിടെ ആര്‍.എസ്.എസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ആര്യന്‍ മൃഗത്തെയാണ്. ജാതീയവും വംശീയവുമായ സമീപനങ്ങള്‍ ഇവിടെ ഭക്ഷണ സംസ്‌കാരത്തിലേക്ക് പോലും കടന്ന് കയറിയിരിക്കുകയാണ്. ഇത് വളരെയധികം അപകടകരമാണ്.
ഗോ സംരക്ഷണം ആര്‍.എസ്.എസിന്റെ മുഖ്യ അജണ്ടയാവുന്നത് എങ്ങനെയാണ്?
പശുക്കള്‍ ഇന്ത്യക്കാര്‍ക്ക് പാല്‍ നല്‍കുന്നുണ്ടെന്ന യുക്തി ഉയര്‍ത്തിപ്പിടിച്ചാണ് ആര്‍.എസ്.എസ് ഗോസംരക്ഷണത്തിനായി ശബ്ദിക്കുന്നത്. ഇക്കാരണത്താലാണ് പശുക്കള്‍ക്ക് വിശുദ്ധ പദവി ലഭിക്കുന്നതും. എന്നാല്‍ ഇന്ത്യക്കാര്‍ ജീവിക്കുന്നത് പശുവിന്‍ പാലിനെ ആശ്രയിച്ചല്ല, മറിച്ച് എരുമപ്പാലിനെ ആശ്രയിച്ചാണ്. എന്നാല്‍ എന്ത് കൊണ്ടാണ് എരുമ സംരക്ഷണത്തിനായി ആര്‍.എസ്.എസ് ശബ്ദിക്കാത്തത്.
ഗുജറാത്തിലെ ഗോവധ നിരോധന നിയമം പരിശോധിച്ച് നോക്കിയാല്‍ അതിന്റെ പരിധി നീട്ടിയിരിക്കുന്നത് കാളകള്‍ക്കും, വണ്ടിക്കാളകള്‍ക്കും നേരെയാണ്. എന്നാല്‍ പോത്തിറച്ചിയെ കുറിച്ച് അത് മൗനം പാലിക്കുകയാണ് ചെയ്യുന്നത്. ഗുജറാത്തില്‍ മോദിയുടെ കാലത്ത് കൂടുതല്‍ എരുമകള്‍ കശാപ്പ് ചെയ്യപ്പെടുമ്പോള്‍ പശുക്കളെല്ലാം പാലുല്‍പാദനത്തിനായി ഉപയോഗിക്കപ്പെടുകയാണ് ഉണ്ടായത്. ഇവിടെ സര്‍ക്കാര്‍ പോത്തിറച്ചി കയറ്റിയയക്കുകയാണ് ഉണ്ടായത്.
ഇത് വംശീയതയാണ്. ഇന്ത്യയിലെ 75 ശതമാനം പാലും എരുമപ്പാലാണ്. എന്നിട്ടും നിങ്ങള്‍ അതിനെ കൊല്ലുന്നത് അതൊരു കറുത്ത മൃഗമായത് കൊണ്ടാണ്. അമേരിക്കന്‍ വംശീയത ഒരു കാലത്ത് അവിടത്തെ എരുമകളെയെല്ലാം കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു. ഇവിടെ ആര്‍.എസ്.എസ് വംശീയതയും ഇത്തരത്തില്‍ എരുമകളെ കൊന്നൊടുക്കും.
എരുമകള്‍ ഇന്ത്യയില്‍ എക്കാലത്തും ഉണ്ടായിരുന്നു. എന്നാല്‍ ആര്യന്‍മാര്‍ക്ക് ഒപ്പമാണ് ഇന്ത്യയില്‍ പശുക്കളെത്തിയത്. ഇവിടെ ആര്‍.എസ്.എസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ആര്യന്‍ മൃഗത്തെയാണ്. ജാതീയവും വംശീയവുമായ സമീപനങ്ങള്‍ ഇവിടെ ഭക്ഷണ സംസ്‌കാരത്തിലേക്ക് പോലും കടന്ന് കയറിയിരിക്കുകയാണ്. ഇത് വളരെയധികം അപകടകരമാണ്.
ഇന്ത്യയിലെ സവര്‍ണ സംസ്‌കാരത്തിന്റെ അപ്രമാദിത്വം ഉറപ്പ് വരുത്തുന്നതിന് വേണ്ടി ബീഫിന്റെ ഉത്തരവാദിത്വം മുസ്‌ലീങ്ങള്‍ക്ക് മേല്‍ മാത്രം കെട്ടി വെക്കുകയാണോ ആര്‍.എസ്.എസ് ചെയ്യുന്നത്.?
ആര്‍.എസ്.എസിനുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഇതാണെന്നുള്ളത് അവരുടെ പ്രസിദ്ധീകരണങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക് മനസിലാകും. എന്നാല്‍ അനുഭവം സാക്ഷ്യപ്പെടുത്തുന്നത് അവരുടെ വാദങ്ങള്‍ തെറ്റാണെന്നാണ്. ഇന്ത്യയില്‍ ബീഫ് കഴിക്കുന്നത് മുസ്‌ലിങ്ങള്‍ മാത്രമാണെന്നാണ് ആര്‍.എസ്.എസ് വാദിക്കുന്നത് അതിനാല്‍ മുസ്‌ലിങ്ങള്‍ ഇത് അവസാനിപ്പിക്കണമെന്നും ആര്‍.എസ്.എസ് ആവശ്യപ്പെടുന്നു. ഇവിടെ മുസ്‌ലിങ്ങള്‍ പശുവിനെ കൊല്ലുന്നവരും തങ്ങള്‍ ഹിന്ദുക്കള്‍ ഇതിനെതിരെ പോരാടുന്നവരുമാണ് എന്നാണ് അവരുടെ വാദം. ഈ വാദഗതിക്ക് സവര്‍ണ ഹിന്ദുക്കള്‍ക്കിടയില്‍ നല്ല വേരോട്ടമാണുള്ളത്.
ബീഫ് കഴിക്കരുതെന്ന് ഏതെല്ലാം ഹിന്ദു ദൈവങ്ങളും, ഗ്രന്ഥങ്ങളുമാണ് പറയുന്നതെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആര്‍.എസ്.എസിനെ വെല്ലു വിളിക്കുകയാണ്. ഏത് ഹിന്ദു ദൈവമാണ് തനിക്ക് ഗോമാംസമോ, പന്നിയിറച്ചിയോ ബലിയര്‍പ്പിക്കരുതെന്ന് പറഞ്ഞിട്ടുളളത്? അവര്‍ക്ക് നാല് വേദങ്ങളും, ഉപനിഷത്തുക്കളും, ഭഗവത് ഗീതയുമുണ്ട്. ആര്‍.എസ്.എസ് ആകട്ടെ ഇപ്പോള്‍ തങ്ങളുടെ ആത്മീയ അംഗീകാരത്തെ ഭഗവത് ഗീതയുടെ ചുറ്റിലുമായി സ്വാശീകരിക്കാന്‍ ശ്രമിക്കുന്നുമുണ്ടല്ലോ. ഇതിലൊന്നും ബീഫ് കഴിക്കരുതെന്ന ഒറ്റ വാചകം പോലും ആര്‍.എസ്.എസുകാര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ.?
ഇപ്പോള്‍ അപകടകരമായിക്കൊണ്ടിരിക്കുന്ന വസ്തുത അവര്‍ ഒ.ബി.സിക്കാരെകൂടി ഏറ്രെടുത്തു എന്നതാണ്. ഒ.ബി.സിക്കാരാവട്ടെ അനുദിനം അവര്‍ക്കൊപ്പം അണിചേര്‍ന്നുകൊണ്ടുമിരിക്കുന്നു. ബാബരി മസ്ജിദ് തകര്‍ക്കലിന് ശേഷം ആര്‍.എസ്.എസിലേക്കുള്ള ഒ.ബി.സിക്കാരുടെ കടന്ന് വരവ് വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. അത്തരത്തിലുള്ളൊരു സൈദ്ധാന്തിക ചട്ടക്കൂട് നിര്‍മിച്ചെടുക്കുകയാണ് അവര്‍.
ബീഫ് കഴിക്കാതിരിക്കുന്നതാണ് ഹിന്ദു സംസ്‌കാരമെന്നും അതിനാല്‍ അതാണ് ഇന്ത്യന്‍ സംസ്‌കാരമെന്നുമാണ് അവര്‍ പറയുന്നത്. ഇതര്‍ത്ഥമാക്കുന്നത് ബീഫ് കഴിക്കുന്നത് വിദേശ സംസ്‌കാരമാണെന്നാണ്. അപ്പോള്‍ മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും…
ഇവിടെ രണ്ട് കാര്യങ്ങളെ കുറിച്ചാണ് അവര്‍ സിദ്ധാന്തം മെനഞ്ഞെടുക്കുന്നത്. ഒന്നാമതായി മുസ്‌ലിങ്ങളുടെ അധിനിവേശത്തിന് മുമ്പ് ഇന്ത്യയില്‍ ഗോമാംസം കഴിക്കുന്ന സംസ്‌കാരം ഇല്ലായിരുന്നുവെന്നാണ്. ഇത് പൂര്‍ണമായും തെറ്റാണ്. രണ്ടാമത്തേത് വളരെയധികം തമാശ നിറഞ്ഞതാണ്. അതായത് അസ്പൃശ്യത കൊണ്ട് വന്നത് മുസ്‌ലിങ്ങളാണെന്നതാണ് അത്. ഈയൊരു സിദ്ധാന്തം ഉപയോഗിച്ചാണ് അവര്‍ ദലിതുകളെ ഹിന്ദുത്വത്തിലേക്കും വെജിറ്റേറിയനിസത്തിലേക്കും ക്ഷണിക്കുന്നത്.
മാംസാഹാരം കഴിക്കുന്നത് ഹിന്ദു സംസ്‌കാരമല്ലെന്നാണ് അവര്‍ ഒ.ബി.സിക്കാര്‍ക്ക് പറഞ്ഞ് കൊടുക്കുന്നത്. ഇതും തെറ്റാണ്. ഒ.ബി.സിക്കാരുടെ വിവാഹ ചടങ്ങുകളിലും മരണാചരണ വേളകളിലും മാംസാഹാരം ഉപയോഗിച്ച് വന്നിരുന്നു. എന്നാല്‍ ദക്ഷിണേന്ത്യയിലെ ഒ.ബി.സിക്കാര്‍ ഈ സാംസ്‌കാരിക ആചാരങ്ങള്‍ ഉപേക്ഷിച്ച് വരികയാണ്.
ബീഫ് കഴിക്കരുതെന്ന് ഏതെല്ലാം ഹിന്ദു ദൈവങ്ങളും, ഗ്രന്ഥങ്ങളുമാണ് പറയുന്നതെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആര്‍.എസ്.എസിനെ വെല്ലു വിളിക്കുകയാണ്. ഏത് ഹിന്ദു ദൈവമാണ് തനിക്ക് ഗോമാംസമോ, പന്നിയിറച്ചിയോ ബലിയര്‍പ്പിക്കരുതെന്ന് പറഞ്ഞിട്ടുളളത്? അവര്‍ക്ക് നാല് വേദങ്ങളും, ഉപനിഷത്തുക്കളും, ഭഗവത് ഗീതയുമുണ്ട്. ആര്‍.എസ്.എസ് ആകട്ടെ ഇപ്പോള്‍ തങ്ങളുടെ ആത്മീയ അംഗീകാരത്തെ ഭഗവത് ഗീതയുടെ ചുറ്റിലുമായി സ്വാശീകരിക്കാന്‍ ശ്രമിക്കുന്നുമുണ്ടല്ലോ. ഇതിലൊന്നും ബീഫ് കഴിക്കരുതെന്ന ഒറ്റ വാചകം പോലും ആര്‍.എസ്.എസുകാര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ.?
You must read this അനിവാര്യമായ ഒരു പ്രതിഷേധത്തിനു നേതൃത്വം നല്‍കുകയാണ് കേരളവര്‍മ്മ കോളജിലെ വിദ്യാര്‍ത്ഥികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്
തുടക്കത്തില്‍ ഉന്നത ജാതിക്കാര്‍ക്കിടയില്‍ മാത്രമാണ് സസ്യാഹാരം ആര്‍.എസ്.എസ് പ്രചരിപ്പിച്ചത്. ഇതിന് ശേഷം ശാഖകളിലേക്ക് വ്യാപിപ്പിച്ചു. ഇപ്പോള്‍ വി.എച്ച്.പിയും ബജ്‌റംഗദളും ഇത് സര്‍വ്വ വ്യാപകമായി പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. തങ്ങളുടെ അംഹിസ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുക എന്ന പേരിലാണ് അവരിത് ചെയ്യുന്നത്. അങ്ങനെയാണെങ്കില്‍ ഇതിലും വലിയ തമാശ മറ്റൊന്നുമില്ല.
ആര്‍.എസ്.എസിന്റെ ആശയങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ പ്രചാരണം ഉണ്ടാക്കാന്‍ കഴിയുന്നുണ്ട്.?
തുടക്കത്തില്‍ ഉന്നത ജാതിക്കാര്‍ക്കിടയില്‍ മാത്രമാണ് സസ്യാഹാരം ആര്‍.എസ്.എസ് പ്രചരിപ്പിച്ചത്. ഇതിന് ശേഷം ശാഖകളിലേക്ക് വ്യാപിപ്പിച്ചു. ഇപ്പോള്‍ വി.എച്ച്.പിയും ബജ്‌റംഗദളും ഇത് സര്‍വ്വ വ്യാപകമായി പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. തങ്ങളുടെ അംഹിസ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുക എന്ന പേരിലാണ് അവരിത് ചെയ്യുന്നത്. അങ്ങനെയാണെങ്കില്‍ ഇതിലും വലിയ തമാശ മറ്റൊന്നുമില്ല.
അംഹിസയാണ് നിങ്ങളുടെ സിദ്ധാന്തമെങ്കില്‍ പിന്നെന്ത് കൊണ്ടാണ് ഹിംസയെ മഹത്വവത്കരിക്കുന്ന ദൈവങ്ങളും വിഗ്രഹങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്നത് ? രാമനും കൃഷ്ണനും അഹിംസ വാദികളായിരുന്നോ? അവര്‍ ശത്രുക്കളെ വക വരുത്തിയിരുന്നില്ലേ? പിന്നെങ്ങനെയാണ് ഇത്തരക്കാര്‍ക്ക് മൃഗങ്ങളെയും പക്ഷികളെയും കൊല്ലുന്നത് ഹിംസയാവുന്നത്.
ഏറ്റവും പ്രധാനകാര്യം എന്തെന്നാല്‍ മാംസാഹാരം നിരോധിച്ച് മൃഗങ്ങളെ അവയുടെ സ്വാഭാവിക മരണത്തിന് മാത്രം വിട്ട് നല്‍കുകയാണെങ്കില്‍ പോലും നമ്മുടെ കാര്‍ഷിക സമ്പദ്ഘടന രക്ഷപ്പെടുമോ? ആരാണ് കാലിവളര്‍ത്തുന്നത്? എന്തുകൊണ്ടാണ് മ്യൂസിയത്തില്‍ വെക്കുന്നതിന് പകരം കോഴികളെ വളര്‍ത്തുന്നത്? കഴിക്കാനല്ലേ? 100 കോഴികളെ വളര്‍ത്തിയിട്ടുണ്ടെങ്കില്‍ മാസാവസാനം നിങ്ങള്‍ അതില്‍ പത്തെണ്ണത്തിനെ ആഹാരത്തിനായി കൊല്ലും. ഈ ഒരു പോയിന്റില്‍ നിങ്ങള്‍ കോഴികളെ കൂടുതല്‍ കൂടുതല്‍ വളര്‍ത്തികും ചെയ്യും.
ഇന്ത്യയില്‍ ആളുകള്‍ കാലികളെ പോറ്റിയിരുന്നത് എന്ത് കൊണ്ടാണ്? കാരണം ഇവയുടെ കാളക്കുട്ടികളെ ഉപയോഗിച്ചാണ് കര്‍ഷകര്‍ നിലം ഉഴുതിരുന്നത്. ഇന്നാണെങ്കില്‍ കാളകള്‍ക്ക് പകരം ട്രാക്ടറുകള്‍ വന്നിരിക്കുകയാണ്. കാലികള്‍ പല രീതിയിലും നമുക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കി തരുന്നവയാണ്.
അവയുടെ ചാണകമുപയോഗിച്ച് വളവും, ഇന്ധനവും നിര്‍മിക്കുന്നുണ്ട്. ഇത് കൂടാതെ അവയുടെ തോലും, എല്ലുകളും പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. ഇവിടെ നമ്മള്‍ വീണ്ടും ഒര്‍മിക്കേണ്ടത് പശുവിന്‍ പാലിനെ ഇന്ത്യക്കാര്‍ അധികം ആശ്രയിക്കുന്നില്ലന്നാണ്. ഇപ്പോള്‍ കാലികളെ കൊണ്ടുള്ള സാമ്പത്തിക നേട്ടം കുറയുന്ന സാഹചര്യത്തില്‍ അവയെ ആഹാരമാക്കുന്നതിനും മറ്റാവിശ്യങ്ങള്‍ക്കുമായി കൊല്ലുന്നതില്‍ തെറ്റില്ല.
നിയമപരമല്ലാത്ത ഉപഭോഗം തുടരുക തന്നെ ചെയ്യും. പ്രത്യേകിച്ച് ദലിതുകള്‍ക്കും ആദിവാസികള്‍ക്കുമിടയില്‍. കാരണം അവര്‍ സര്‍ക്കാരിന്റെ പരിസര പ്രദേശത്തെങ്ങും ജീവിക്കുന്നവരല്ല. എന്നാല്‍ മുസ്‌ലിങ്ങള്‍ക്കിടയിലെ ബീഫ് ഉപഭോഗം കുറയും. കാരണം മുസ്‌ലിങ്ങളധികവും പട്ടണത്തില്‍ വസിക്കുന്നവരാണ്. മറ്റ് സാമൂഹിക വിഭാഗങ്ങളെ പോലെ അവര്‍ ഒരിക്കലും വ്യാപിച്ച് കിടക്കുന്നവരല്ല. മുംബൈയിലടക്കം അറവ് വ്യാപാരവും, തുകല്‍ കയറ്റുമതിയും ചെയ്ത് സമ്പന്നരായ മുസ്‌ലിം ജനവിഭാഗങ്ങളെ ഇത് ബാധിക്കും.
ഈ സാഹചര്യത്തില്‍ പ്രായമായ കാലികളുടെ സംരക്ഷണ ചെലവ് കര്‍ഷകര്‍ക്ക ബാധ്യതയാവുകയാണ്. ആര്‍.എസ്.എസ് ഇന്ത്യന്‍ കാര്‍ഷിക സമ്പദ്ഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഭാവിയില്‍ കാര്‍ഷിക വ്യവസ്ഥയില്‍ പശുക്കള്‍ക്കും, കാളകള്‍ക്കും സ്ഥാനമുണ്ടാകില്ല. അപ്പോള്‍ ലഭിക്കുന്ന വരുമാനം കര്‍ഷകര്‍ക്ക് നിഷേധിക്കപ്പെടും. പകരം ആര്‍.എസ്.എസും വി.എച്ച്.പിയും നടത്തുന്ന ഗോശാലകള്‍ മാത്രമേ ഇവര്‍ക്കുണ്ടാവുകയുള്ളൂ.
ഗോവധം രഹസ്യമായി തുടരാന്‍ സാധ്യതയുണ്ടോ?
നിയമപരമല്ലാത്ത ഉപഭോഗം തുടരുക തന്നെ ചെയ്യും. പ്രത്യേകിച്ച് ദലിതുകള്‍ക്കും ആദിവാസികള്‍ക്കുമിടയില്‍. കാരണം അവര്‍ സര്‍ക്കാരിന്റെ പരിസര പ്രദേശത്തെങ്ങും ജീവിക്കുന്നവരല്ല. എന്നാല്‍ മുസ്‌ലിങ്ങള്‍ക്കിടയിലെ ബീഫ് ഉപഭോഗം കുറയും. കാരണം മുസ്‌ലിങ്ങളധികവും പട്ടണത്തില്‍ വസിക്കുന്നവരാണ്. മറ്റ് സാമൂഹിക വിഭാഗങ്ങളെ പോലെ അവര്‍ ഒരിക്കലും വ്യാപിച്ച് കിടക്കുന്നവരല്ല. മുംബൈയിലടക്കം അറവ് വ്യാപാരവും, തുകല്‍ കയറ്റുമതിയും ചെയ്ത് സമ്പന്നരായ മുസ്‌ലിം ജനവിഭാഗങ്ങളെ ഇത് ബാധിക്കും.
ബീഫ് നിരോധനം ലംഘിച്ചാല്‍ മഹാരാഷ്ട്രയില്‍ അഞ്ച് വര്‍ഷവും, ഹരിയാനയില്‍ പത്ത് വര്‍ഷവുമാണ് തടവു ശിക്ഷ. എന്ത് തോന്നുന്നു?
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് നിയമ നിര്‍മാണം നടത്താന്‍ സാധിക്കുകയില്ല. കാരണം കൃഷി സംസ്ഥാന ലിസ്റ്റില്‍പ്പെട്ടതാണ്. ഒരു മാതൃകാ നിയമം ഉണ്ടാക്കി സംസ്ഥാനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുമെന്നാണ് കേന്ദ്രം പറയുന്നത്. ഇത് വളരെ അപകടകരമാണ് കാരണം ഗോവധം നടപ്പിലാക്കുവാന്‍ സംസ്ഥാനങ്ങള്‍ക്ക് മൗനാനുവാദം നല്‍കുന്നതാണിത്.
ശിക്ഷയുടെ അളവിനെ കുറിച്ച് പറയുകയാണെങ്കില്‍ നമ്മുടെ സമൂഹത്തില്‍ പല വിഭാഗങ്ങളേക്കാളും അധികം വിശേഷഭാഗ്യം ലഭിക്കുന്ന വിഭാഗമാണ് കന്നുകാലികള്‍.
നിരോധനത്തിനും ശിക്ഷക്കുമെതിരെ മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും രംഗത്ത് വരേണ്ടതുണ്ട്. പക്ഷെ മുസ്‌ലിങ്ങള്‍ സംഭ്രമിച്ചിരിക്കുകയാണ്. എന്നാല്‍ ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക പാരമ്പര്യത്തെയും ഭക്ഷണ സംസ്‌കാരത്തേയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ മുസ്‌ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമൊപ്പം മായാനതി ഉള്‍പ്പടെയുള്ള ദലിത് നേതാക്കള്‍ കൈ കോര്‍ക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.