ന്യൂദല്‍ഹി: എട്ടുവയസ്സുകാരിയെ എ.ബി.വി.പി പ്രവര്‍ത്തകന്‍ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി ജെ.എന്‍.യു വിദ്യാര്‍ഥിയും എ.ഐ.എസ്.എഫ് നേതാവുമായ കനയ്യകുമാര്‍.
കേസില്‍ ഇനിയെന്താണ് സംഭവിക്കാന്‍ പോകുകയെന്ന കാര്യം വ്യക്തമാണെന്നാണ് കനയ്യകുമാര്‍ ട്വിറ്ററിലൂടെ പറഞ്ഞത്. നിലവിലെ ഭരണസംവിധാവും എ.ബി.വി.പിയുടെ നയങ്ങളെയും വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
ALSO READ: സിഖ് യുവാക്കള്‍ക്ക് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ പരിശീലനം നല്‍കിയെന്ന് സര്‍ക്കാര്‍
ആ പെണ്‍കുട്ടിയെ ഇനി ദേശദ്രോഹിയായി കുറ്റപ്പെടുത്തും, അറസ്റ്റിലായ പ്രതിയെ പിന്തുണയ്ക്കാന്‍ സര്‍ക്കാരും എ.ബി.വി.പിയും ജാഥകള്‍ നടത്തുമെന്നും കനയ്യകുമാര്‍ പറഞ്ഞു. ഇനി അഥവാ അറസ്റ്റിലായാല്‍ തന്നെ വെറും അഞ്ചുമിനിറ്റിനുള്ളില്‍ അയാള്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്യുമെന്ന് കനയ്യ അഭിപ്രായപ്പെട്ടു.
അതേസമയം സംഘപരിവാര്‍ പോഷകമാധ്യമങ്ങള്‍ ഇരയെ കുറ്റക്കാരിയാക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അച്ഛനും മുത്തശ്ശിക്കുമൊപ്പം വഴിയോരത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ ആഗ്ര സെന്റ് ജോണ്‍സ് കോളേജ് വിദ്യാര്‍ഥിയും എ.ബി.വി.പി പ്രവര്‍ത്തകനുമായ ഹരീഷ് ഠാക്കൂര്‍ ബലാത്സംഘം ചെയ്ത് കൊന്നത് വാര്‍ത്തയായിരുന്നു.
കുട്ടിയെ തോളിലെടുത്ത് അടുത്തുളള കോളേജ് കോമ്പൗണ്ടില്‍ വച്ച് കൊലപ്പെടുത്തുകയായിരുന്നു ഇയാള്‍. കുട്ടിയെ തട്ടിയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹരീഷ് ആണ് പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചത്.