| Wednesday, 5th April 2017, 4:38 pm

'ആ അമ്മയുടെ കണ്ണീരിന് മുന്നില്‍ ആര്‍ക്കും മുഖം തിരിക്കാന്‍ കഴിയില്ല; ബെഹ്‌റയ്ക്കറിയുമോ മുന്‍ ഡി.ജി.പി വെങ്കിടാചലത്തെ?' പൊലീസിന് വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയക്കെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒരമ്മയുടെ കണ്ണീരിന് യാതൊരു വിലയുമില്ലേ എന്നായിരുന്നു കാനത്തിന്റെ പ്രതികരണം. ഫെയ്‌സ്ബുക്ക് പോസറ്റിലൂടെയായിരുന്നു കാനം തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

മകന്‍ നഷ്ടപ്പെട്ട അമ്മയുടെ കണ്ണീരിന് മുന്നില്‍ ആര്‍ക്കും മുഖം തിരിക്കാന്‍ കഴിയില്ല , ആ അമ്മയുടെ ദു:ഖം തിരിച്ചറിഞ്ഞ് കേരള പോലീസ് പ്രവര്‍ത്തിക്കണമെന്നും കാനം പറയുന്നു.

മുന്‍ ഡി.ജി.പി വെങ്കിടാചലത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു കാനം ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്‌ക്കെതിരെ ആഞ്ഞടിച്ചത്. പൊലീസ് മേധാവിയായ ബഹ്‌റയോട് വെങ്കിടാചലത്തെ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നും അങ്ങനെയുള്ള മേധാവികളും ഈ നാട്ടില്‍ ഒരു കാലത്തുണ്ടായിരുന്നുവെന്നും കാനം പറയുന്നു.


Also Read: പ്രതിഷേധം ആളിക്കത്തുന്നു; കരകുളത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാരന് സി.പി.ഐ.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനം


പ്രതിപക്ഷ നേതാക്കള്‍ വെങ്കിടാചലത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് ഒരിക്കല്‍ മാര്‍ച്ച് നടത്തുകയുണ്ടായി. ആ മാര്‍ച്ചില്‍ പങ്കെടുത്ത ആളുകള്‍ക്ക് ഇരിക്കുന്നതിനുള്ള ഷെഡും കസേരയും കുടിക്കുന്നതിന് വെള്ളവും വായിക്കുന്നതിന് പത്രവും ഒരുക്കി അസാമാന്യമായ പ്രായോഗിക ബുദ്ധിയോടെയാണ് ആ സാഹചര്യത്തെ അദ്ദേഹം നേരിട്ടത് . ഇതിലൂടെ പോലീസിന്റെ മനോവീര്യം ഒട്ടും തകര്‍ന്നില്ല എന്ന് മാത്രമല്ല ആരോഗ്യകരമായ മാനസിക നിലയിലേക്ക് ഉയരുകയാണുണ്ടായത്.” കാനം ഓര്‍പ്പിക്കുന്നു.

കാനം രാജേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

മകന്‍ നഷ്ടപ്പെട്ട അമ്മയുടെ കണ്ണീരിന് മുന്നില്‍ ആര്‍ക്കും മുഖം തിരിക്കാന്‍ കഴിയില്ല , ആ അമ്മയുടെ ദു:ഖം തിരിച്ചറിഞ്ഞ് കേരള പോലീസ് പ്രവര്‍ത്തിക്കണം .
പോലീസ് മേധാവി ശ്രീ.ബഹ്‌റയോട് …. താങ്കളുടെ കസേരയില്‍ മുന്‍പിരുന്ന ശ്രീ.വെങ്കിടാചലത്തെ താങ്കള്‍ക്ക് പരിചയപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രതിപക്ഷ നേതാക്കള്‍ വെങ്കിടാചലത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് ഒരിക്കല്‍ മാര്‍ച്ച് നടത്തുകയുണ്ടായി. ആ മാര്‍ച്ചില്‍ പങ്കെടുത്ത ആളുകള്‍ക്ക് ഇരിക്കുന്നതിനുള്ള ഷെഡും കസേരയും കുടിക്കുന്നതിന് വെള്ളവും വായിക്കുന്നതിന് പത്രവും ഒരുക്കി അസാമാന്യമായ പ്രായോഗിക ബുദ്ധിയോടെയാണ് ആ സാഹചര്യത്തെ അദ്ദേഹം നേരിട്ടത് . ഇതിലൂടെ പോലീസിന്റെ മനോവീര്യം ഒട്ടും തകര്‍ന്നില്ല എന്ന് മാത്രമല്ല ആരോഗ്യകരമായ മാനസിക നിലയിലേക്ക് ഉയരുകയാണുണ്ടായത്. അങ്ങനെയുള്ള പോലീസ് മേധാവികളും ഈ നാട്ടില്‍ ഒരു കാലത്തുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more