| Friday, 26th February 2016, 4:45 pm

കാനം രാജേന്ദ്രന്‍ മാവോയിസ്റ്റ് നേതാക്കളായ ഷൈനയെയും അനൂപിനെയും ജയിലില്‍ സന്ദര്‍ശിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളായ ഷൈനയെയും അനൂപിനെയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് കാനം ജയിലിലെത്തിയത്. അരമണിക്കൂറോളം ഇരുവരുമായി കാനം സംസാരിച്ചു. കേസിന്റെ ഭാഗമായി കല്‍പ്പറ്റയിലേക്ക് കൊണ്ടു പോയതിനാല്‍ ഷൈനയുടെ ഭര്‍ത്താവും മാവോയിസ്റ്റ് നേതാവുമായ രൂപേഷ് കുമാര്‍ ജയിലിലുണ്ടായിരുന്നില്ല.

എ.ഐ.ടി.യു.സി സമ്മേളനത്തിനായാണ് കാനം കോയമ്പത്തൂരിലെത്തിയിരുന്നത്. മാവോയിസ്റ്റുകള്‍ എന്ന പേരില്‍ പിടിയിലായ രൂപേഷിനെയും ഭാര്യ ഷൈനയെയും രാഷ്ട്രീയ തടവുകാരായി പരിഗണിക്കണമെന്ന് കാനം നേരത്തെ പറഞ്ഞിരുന്നു.

മാവോയിസ്റ്റുകള്‍ കൊള്ളക്കാരോ അഴിമതിക്കാരോ അല്ല, അവരും സാധാരണക്കാര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. രൂപേഷിന്റെ മകളെ ചോദ്യം ചെയ്യുന്നതിനുള്ള ശ്രമം മനുഷ്യാവകാശ ലംഘനമാണെന്നും കാനം നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more