തിരുവനന്തപുരം: ദേശാഭിമാനിയിലെ കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തിനു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. കോ-ലീ-ബി സഖ്യത്തില്‍ സി.പി.ഐയെ ഉള്‍പ്പെടുത്തേണ്ടതില്ലെന്നാണ് കാനം ചോദ്യങ്ങളോട് പ്രതികരിച്ചത്. ലേഖനത്തില്‍ പറയുന്നത് തങ്ങളെക്കുറിച്ചാണോ എന്നറിയില്ലെന്നും വഴിയില്‍ കിടക്കുന്ന തൊപ്പി എടുത്ത് തലയില്‍ വയ്ക്കുന്ന സ്വഭാവം സി.പി.ഐക്കില്ലെന്നും കാനം പറഞ്ഞു.
ലോ അക്കാദമിയില്‍ സമരം നടത്തിയത് സി.പി.ഐ ആയിരുന്നില്ല. അവിടെ സമരം നയിച്ചത് എ.ഐ.എസ്.എഫ് ആയിരുന്നു എന്നും കാനം ലേഖനത്തെക്കുറിച്ചുള്ള മറുപടിയായി വ്യക്തമാക്കി. ലോ അക്കാദമിയില്‍ കണ്ടത് കോലീബി സഖ്യത്തിനുള്ള നീക്കമായിരുന്നെന്നും നല്ലത് തന്നെയെന്നുമായിരുന്നു സമരം നയിച്ച മുന്നണികളെക്കുറിച്ച് കോടിയേരി ലേഖനത്തില്‍ പറഞ്ഞിരുന്നത്. സമരം അവസാനിപ്പിച്ച നടപടിയെ വിവേകം വൈകി ഉദിച്ചാലും അത് നല്ലത് തന്നെയെന്നും കോടിയേരി പരിഹസിച്ചിരുന്നു.
ബി.ജെ.പിയോടും ആര്‍.എസ്.എസിനോടും എത്രമാത്രം മൃദുത്വമാണ് കോണ്‍ഗ്രസ്-മുസ്ലിംലീഗ് കക്ഷികളും അവരുടെ നേതാക്കളും കാണിക്കുന്നതെന്ന് ലോ അക്കാദമി സമരസ്ഥലത്തെ ഐക്യദാര്‍ഢ്യപ്രകടനങ്ങള്‍ വ്യക്തമാക്കിയെന്നും എ കെ ആന്റണിയും മുസ്ലിംലീഗ് നേതാവ് ഹൈദരാലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും ബി.ജെ.പിയെ ആശിര്‍വദിക്കാനെത്തിയെന്നും കോടിയോരി ലേഖനത്തിലൂടെ പറഞ്ഞിരുന്നു.
ലേഖനത്തിലെവിടെയും സി.പി.ഐയെ പ്രത്യക്ഷമായി വിമര്‍ശിക്കാന്‍ കോടിയേരി തയ്യാറായിരുന്നില്ല. സമരത്തില്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ സി.പി.ഐ നേതാക്കള്‍ പല തവണ രംഗത്ത് വന്നിരുന്നു. സംസ്ഥാനത്ത് കോ-ലീ-ബി സഖ്യമല്ല ബി.ജെ.പി- സി.പി.ഐ.എം സഖ്യമാണെന്നായിരുന്നു ലേഖനത്തെക്കുറിച്ച് കോണ്‍ഗ്രസ്സ് നേതാവ് കെ. മുരളീധരന്റെ പ്രതികരണം സി-ബി സഖ്യമാണ് നിലനില്‍ക്കുന്നതെന്നും മുരളി പ്രതികരിച്ചു.