| Thursday, 24th September 2020, 6:13 pm

ജലീല്‍ ചോദ്യം ചെയ്യലിന് ഒളിച്ചു പോയത് ശരിയായില്ല; എല്‍.ഡി.എഫിനെ അടിക്കനുളള വടിയല്ല സി.പി.ഐ എന്ന് കാനം രാജേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസില്‍ എന്‍.ഐ.എ അന്വേഷണം സെക്രട്ടറിയേറ്റിന് ചുറ്റും മാത്രം കറങ്ങുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

സംശയത്തിന്റെ നിഴലില്‍ സംസ്ഥാന സര്‍ക്കാരിനെ നിര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുകയാണ്. ബി.ജെ.പിയോട് കൂട്ടുചേര്‍ന്ന് സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്നത് അക്രമ സമരമാണ്. ഇത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് അന്വേഷണം ശരിയായ രീതിയില്‍ അല്ല നടക്കുന്നതെന്നും മന്ത്രി കെ.ടി ജലീല്‍ ചോദ്യം ചെയ്യലിന് വേണ്ടി ഒളിച്ചുപോയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ജലീല്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നെന്നും സര്‍ക്കാര്‍ കാറില്‍ പോകാമായിരുന്നെന്നും കാനം പറഞ്ഞു.

എന്നാല്‍, സി.പി.ഐ നിര്‍വ്വാഹക സമിതിയല്‍ മുഖ്യമന്ത്രിക്കും കെ.ടി ജലീലിനുമെതിരെ വിമര്‍ശനം ഉണ്ടായിട്ടില്ല. അത് സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പൊതു രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്തതെന്നും മുന്നണിയില്‍ കക്ഷികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും പറഞ്ഞ കാനം ജോസ് പക്ഷം രാഷ്ട്രീയ നിലപാട് പറയുമ്പോള്‍ സി.പി.ഐ നയം വ്യക്തമാക്കുമെന്നും എല്‍.ഡി.എഫിനെ അടിക്കനുളള വടിയല്ല സി.പി.ഐ എന്നും പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highkights:  Kanam Rajendran reaction to news about CPI criticism against  Pinarayi and KT Jaleel

We use cookies to give you the best possible experience. Learn more