| Thursday, 30th March 2017, 12:47 pm

'എം.എം മണി-വി.എസ് തര്‍ക്കം എല്ലാ കാലത്തും ഉള്ളത്'; നിയമപരമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പിന്തുണ നല്‍കണമെന്നും കാനം രാജേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മൂന്നാര്‍ വിഷയത്തില്‍ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മൂന്നാറില്‍ ഹൈക്കോടതി വിധി നടപ്പാക്കണം എന്നാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്. വൈദ്യുത വകുപ്പ് മന്ത്രി എം.എം മണിയും ഭരണപരിഷ്‌കരണകമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനും തമ്മിലുള്ള തര്‍ക്കം എല്ലാ കാലത്തും ഉള്ളതാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.


Also Read: വന്ദേമാതരം പാടാന്‍ കഴിയില്ലെങ്കില്‍ മീറ്റിങ്ങില്‍ പങ്കെടുക്കേണ്ട; മുസ്‌ലീം കൗണ്‍സിലര്‍മാരോട് മേയര്‍


നിയമപരമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പിന്തുണ നല്‍കണം. കയ്യേറ്റത്തിനെതിരായ പുതിയ നിയമ നിര്‍മ്മാണം എല്‍.ഡി.എഫ് ചര്‍ച്ച ചെയ്യും. മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനില്ലെന്നും എം.എം മണി-വി.എസ് തര്‍ക്കത്തെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു.

അതേസമയം എസ് രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി പി. രാജു ആവശ്യപ്പെട്ടു. ജീവിച്ചിരിക്കുന്ന ആളെ കൈയും കാലും വെട്ടുമെന്ന് പറഞ്ഞാല്‍ നോക്കിയിരിക്കാന്‍ സാധിക്കില്ലെന്നും രാജു പറഞ്ഞു. സര്‍ക്കാര്‍ നയമാണ് റവന്യു മന്ത്രി നടപ്പാക്കുന്നതെന്നും പി രാജു പറഞ്ഞു.


Don”t Miss: പുലിമുരുകനെ കടത്തിവെട്ടുമോ ജയംരവിയുടെ ‘വനമകന്‍’? കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി


നേരത്തേ എം.എം മണിക്ക് മറുപടിയുമായി വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു. മൂന്നാറില്‍ കാര്യങ്ങള്‍ പഠിക്കാത്തത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നാണ് അദ്ദേഹം പറഞ്ഞത്. കൈയേറ്റം ഉണ്ടായിട്ടില്ലെന്ന് ആ വിദ്വാന്‍ പറയുന്നു. ഇതെല്ലാം ഭൂമാഫിയയെ സഹായിക്കാനാണെന്നും വിഎസ് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more